കൊച്ചിയിൽ യുവതിയെ ബലാത്സംഗം ചെയ്ത സെക്സ് റാക്കറ്റിലെ കണ്ണികളായ രണ്ട് പേർ പിടിയിൽ

വിവാഹിതയായ യുവതിയെ സ്പാകളിൽ ജോലി തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞു ഇൻ്റർവ്യൂവിനായി ലോഡ്ജിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.
കൊച്ചിയിൽ യുവതിയെ ബലാത്സംഗം ചെയ്ത സെക്സ് റാക്കറ്റിലെ കണ്ണികളായ രണ്ട് പേർ പിടിയിൽ
Published on: 
Updated on: 

കൊച്ചി: ജോലി വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പിള്ളി ഇരിക്കാവ് സ്വദേശി എസ്.ആർ നിവാസിലെ ശ്രീരാജ്, എറണാകുളം ജില്ലയിൽ തൃക്കാകര നോർത്ത് തേവക്കൽ സ്വദേശി കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.

വിവാഹിതയായ യുവതിയെ സ്പാകളിൽ ജോലി തരപ്പെടുത്തിത്തരാം എന്ന് പറഞ്ഞു ഇൻ്റർവ്യൂവിനായി ലോഡ്ജിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഒക്ടോബർ 2ന് ഇടപ്പള്ളിയിലുള്ള സ്വകാര്യ ലോഡ്ജിൽ എത്തിച്ച് ബിയറും മയക്കു മരുന്നും നൽകി മയക്കിയ ശേഷം ബലാത്സംഗവും പലതവണ ലൈംഗികാതിക്രമവും ചെയ്ത കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കൊച്ചിയിൽ യുവതിയെ ബലാത്സംഗം ചെയ്ത സെക്സ് റാക്കറ്റിലെ കണ്ണികളായ രണ്ട് പേർ പിടിയിൽ
“നീ ഉദ്ബോധകൻ മാത്രം, അധികാരം ചെലുത്തുന്നവനല്ല”; ശബ്നം നൂർജഹാനെതിരായ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ഡോ. ഹുസൈൻ മടവൂർ

പ്രതികൾ എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന വൻ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.

കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എല്ലിൻ്റെ നേതൃത്വത്തിൽ എസ്.ഐ രാംലാൽ, എസ്.ഐ. ബിനു വി.എസ്, സീനിയർ സിപിഒ ലിബിൻ കുമാർ, സിജിൽ സുരേഷ്, അനീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

കൊച്ചിയിൽ യുവതിയെ ബലാത്സംഗം ചെയ്ത സെക്സ് റാക്കറ്റിലെ കണ്ണികളായ രണ്ട് പേർ പിടിയിൽ
FIRST ON NEWS MALAYALAM | സംസ്ഥാന സ്കൂൾ കായികമേള നടത്തിപ്പിൽ ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രിയുടെ വാദം തെറ്റ്
News Malayalam 24x7
newsmalayalam.com