തിരുവനന്തപുരം: കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ. കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റിൽ വി.സി ഒപ്പിട്ട മിനിറ്റ്സും യോഗത്തിലെ മിനിറ്റ്സും പരസ്പരവിരുദ്ധമാണ് എന്നാണ് റിപ്പോർട്ട്. വി.സി ഒപ്പിട്ട മിനിറ്റ്സിൽ അനിൽകുമാർ സസ്പെൻഡ് ചെയ്യപ്പെട്ടതായും ഇത് മൂലം രജിസ്ട്രാർ ചുമതല കൈമാറിയെന്നുമാണ് പരാമർശം.
യോഗത്തിൽ തയ്യാറാക്കിയ മിനിറ്റ്സിൽ രജിസ്ട്രാറുടെ സസ്പെൻഷനെ കുറിച്ച് പരാമർശമില്ല. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ ചർച്ച ചെയ്തില്ലെന്നാണ് കുറിച്ചിരിക്കുന്നത്. യോഗത്തിൽ തയ്യാറാക്കിയ മിനിറ്റ്സ് വി.സി തിരുത്തി എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം.
അതേസമയം, രജിസ്ട്രാർ കെ.എസ്. അനിൽകുമാർ വീണ്ടും അവധി അപേക്ഷ സമർപ്പിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം 20 വരെയാണ് അവധി അപേക്ഷ നൽകിയത്. എന്നാൽ സസ്പെൻഷനിലുള്ള വ്യക്തിക്ക് അവധി എന്തിന് എന്ന് ചൂണ്ടിക്കാണിച്ച് വി.സി അവധി നിഷേധിച്ചു.