കൊടും ചൂടിൽ ഉരുകി കേരളം; ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണമെന്ന് സംശയം; വടക്കൻ കേരളത്തിൽ വ്യാപകമായി സൂര്യാതപമേറ്റ് പരിക്ക്

കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിൽ സൂര്യാതപ കേസുകൾ റിപ്പോർട്ട് ചെയ്തു...
കൊടും ചൂടിൽ ഉരുകി കേരളം; ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണമെന്ന് സംശയം; വടക്കൻ കേരളത്തിൽ വ്യാപകമായി സൂര്യാതപമേറ്റ് പരിക്ക്
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാത മരണമെന്ന് സംശയം. കൊല്ലത്ത് വയോധികൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ. കുന്നിക്കോട് സ്വദേശി ബേബിയെയാണ് സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം പൊള്ളലേറ്റ പാടുകൾ ഉണ്ട്.

പാലക്കാട് മരിച്ച നിലയിൽ കണ്ടെത്തിയ ബഷീർ
പാലക്കാട് മരിച്ച നിലയിൽ കണ്ടെത്തിയ ബഷീർSource: News Malayalam 24x7

പാലക്കാടും വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികൻ്റെ മരണകാരണം സൂര്യാഘാതമെന്ന് സംശയം. പുലാമന്തോൾ വളപ്പിൽ ബഷീർ (68) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ബഷീർ വീട്ടുവളപ്പിൽ വീണ് കിടക്കുന്നത് സമീപവാസികൾ കാണുന്നത്. ഉടൻ തന്നെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷമേ സൂര്യാഘാതം സ്ഥിരീകരിക്കാനാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും സൂര്യാഘാതം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലാണ് സൂര്യാതപ കേസുകൾ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിൽ യുവാവിന് സൂര്യാതപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് സൂര്യാതപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളലേറ്റു. വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വച്ചാണ് പൊള്ളലേറ്റത്. യുവാവ് ചെറുവാടി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.

ജലീലിൻ്റെ കയ്യിൽ സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രം
ജലീലിൻ്റെ കയ്യിൽ സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രംSource: News Malayalam 24x7
കൊടും ചൂടിൽ ഉരുകി കേരളം; ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് മരണമെന്ന് സംശയം; വടക്കൻ കേരളത്തിൽ വ്യാപകമായി സൂര്യാതപമേറ്റ് പരിക്ക്
"ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ല, വിദ്യാർഥികളോട് ഡോ. റാമിൻ്റെ പെരുമാറ്റം മോശമായിരുന്നു"; മുൻ‌കൂർ ജാമ്യ വിധിയുടെ വിശദാംശങ്ങൾ

കോഴിക്കോട് കൊടുവള്ളിയിൽ ബൈക്കിൽ സഞ്ചരിച്ച 20കാരനും സൂര്യാതപമേറ്റു. കൊടുവള്ളി പോർങ്ങോട്ടൂർ സ്വദേശി അമൽ ഷാജിനാണ് സൂര്യാതപമേറ്റത്. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയിൽ വച്ചാണ് കൈകളിൽ എരിച്ചിൽ അനുഭവപ്പെട്ടത്. കളരാന്തിരി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. താമരശേരി സ്വദേശിയായ യുവാവും സൂര്യതാപമേറ്റ് ചികിത്സ തേടിയിരുന്നു.

അമലിൻ്റെ കയ്യിൽ സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രം
അമലിൻ്റെ കയ്യിൽ സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രംSource: News Malayalam 24x7

മലപ്പുറം താനൂരിൽ യുവാവിന് സൂര്യാതപമേറ്റു. താനൂർ- മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് സൂര്യാതപമേറ്റത്. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് കയ്യിൽ സൂര്യാതമേറ്റത്. കുന്നുംപുറം ഹെൽത്ത് സെന്ററിൽ എത്തി ചികിത്സ നേടി

മലപ്പുറത്ത് യുവാവിൻ്റെ കയ്യിൽ സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രം
മലപ്പുറത്ത് യുവാവിൻ്റെ കയ്യിൽ സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രംSource: News Malayalam 24x7

കണ്ണൂരിൽ വീട്ടുമുറ്റത്ത് നിന്നായാൾക്ക് സൂര്യാതപമേറ്റു. ചെറുപുഴ സ്വദേശി ബെന്നി ഫിലിപ്പിനാണ് സൂര്യാതപമേറ്റത്. രാവിലെ 11.30ഓടെ വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോഴായിരുന്നു വയറിന് പൊള്ളലേറ്റത്.

ബെന്നിയുടെ ദേഹത്ത് സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രം
ബെന്നിയുടെ ദേഹത്ത് സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രംSource: News Malayalam 24x7

കൊല്ലത്തും യുവാവിന് സൂര്യതാപമേറ്റു. കുളപ്പാടം സ്വദേശി ദിലീപ് കുമാറിനാണ് സൂര്യതാപമേറ്റത്. കട്ട കമ്പനിയിലെ ജീവനക്കാരനാണ് ദിലീപ് കുമാർ.

ദിലീപിന്  സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രം
ദിലീപിന് സൂര്യാഘാതമേറ്റ് പരിക്കേറ്റതിൻ്റെ ചിത്രംSource: News Malayalam 24x7

Related Stories

No stories found.
News Malayalam 24x7
newsmalayalam.com