"പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ ലീഗ് കാലുവാരി സ്ഥാനാർഥികളെ പരാജയപ്പെടുത്തി"; മുന്നണി ബന്ധം ഉപേക്ഷിച്ച് യുഡിഎഫ് പ്രവർത്തകർ

വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ കോൺഗ്രസ് മുന്നണി ബന്ധം ഉപേക്ഷിച്ചു.
muslim league
Published on: 
Updated on: 

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ മലപ്പുറം യുഡിഎഫിൽ പൊട്ടിത്തെറി. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്തിൽ കോൺഗ്രസ് മുന്നണി ബന്ധം ഉപേക്ഷിച്ചു. പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിൽ ലീഗ് കാലുവാരിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.

muslim league
വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളും, ശബരിമല സ്വർണക്കൊള്ളയും തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചു: കാസിം ഇരിക്കൂർ

ഒതുക്കുങ്ങൽ പഞ്ചായത്തിൽ മത്സരിച്ച ആറ് കോൺഗ്രസ് സ്ഥാനാർഥികളെയും ലീഗ് കാലുവാരി പരാജയപ്പെടുത്തി. വൈസ് പ്രസിഡൻ്റ് സ്ഥാനം അടക്കം നൽകാതിരിക്കാൻ വേണ്ടിയാണ് തോൽപ്പിച്ചതെന്നും ഒതുക്കുങ്ങൽ പഞ്ചായത്ത് മണ്ഡലം പ്രസിഡൻ്റ് ഇ. യു. ഖാദർ ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com