

തിരുവനന്തപുരം : യുഡിഎഫ് മന്ത്രിസഭാ യോഗത്തിലെ തര്‍ക്കത്തില്‍ പരസ്യ പ്രതികരണത്തിന് കോണ്‍ഗ്രസില്‍ താത്കാലിക നിയന്ത്രണം. പരോക്ഷ പ്രതികരണവും വേണ്ടെന്നാണ് കെസി പക്ഷം നിലപാട് സ്വീകരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ തീരുമാനങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് കെസി പക്ഷത്തിന്റെ തീരുമാനം. അതിന്റെ ഭാഗമായി എതിര്‍പ്പുകള്‍ KPCC, യുഡിഎഫ് യോഗങ്ങളില്‍ ശക്തമായി ഉന്നയിക്കാനാണ് പക്ഷത്തിന്റെ നീക്കം.
കെസി പക്ഷത്തെ പ്രമുഖനായ മന്ത്രി എപി അനില്‍ കുമാറിനെ കെപിസിസി പ്രസിഡന്റാക്കാനുള്ള നീക്കത്തിന് വിഡി സതീശനും സംഘവും തടയിടുകയായിരുന്നു.