പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി, കെ. കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജി; പൊലീസ് തലപ്പത്ത് അഴിച്ചുപണി

ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയാണ് വിമലാദിത്യ
പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി, കെ. കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജി; പൊലീസ് തലപ്പത്ത് അഴിച്ചുപണി
Published on
Updated on

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി തുടർന്ന് യുഡിഎഫ് സർക്കാർ. രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ്. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ചു. ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയാണ് വിമലാദിത്യ. കെ. കാർത്തിക്കിന് കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമനം നൽകി.

മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങൾ

ഹർഷിത അട്ടല്ലൂരി: പോലീസ് ആസ്ഥാനത്തെ ഐജി

എസ്. ശ്യാംസുന്ദർ: ക്രൈം ബ്രാഞ്ച് ഐജി

ആർ. നിശാന്തിനി: ഇന്റലിജൻസ് ഐജി

യതീഷ് ചന്ദ്ര: കണ്ണൂർ റേഞ്ച് ഡിഐജി സ്ഥാനത്ത് നിന്ന് എറണാകുളം റേഞ്ച് ഡിഐജി

കാർത്തിക്: നിലവിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. ഇനി തൃശ്ശൂർ റേഞ്ച് ഡിഐജിയായി

ടി.നാരായണൻ: പുതിയ കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു

അരുൾ ആർ.ബി. കൃഷ്ണ: നിലവിൽ എറണാകുളം റേഞ്ച് ഡിഐജി. ഇനി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ

ജില്ലാ തലത്തിലുള്ള മാറ്റങ്ങൾ:

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ- ഷൗക്കത്തലി ഇ.പി

കോഴിക്കോട് റൂറൽ പോലീസ് മേധാവി- മെറിൻ ജോസഫ്

തിരുവനന്തപുരം റൂറൽ എസ്പി- പ്രശാന്തൻ കാണി

കോട്ടയം പോലീസ് മേധാവി- കെ.എം. മാത്യു

കൊല്ലം റൂറൽ എസ്പി- ഷാജി സുകുമാരൻ

ആലപ്പുഴ എസ്പി- വിഷ്ണു പ്രദീപ്

പാലക്കാട് ജില്ലാ പോലീസ് മേധാവി- അബ്ദുൽ റഷീദ്

വയനാട് എസ്പി- ദേവമനോഹർ എസ്

റെയിൽവേ എസ്പി- ബി. കൃഷ്ണകുമാർ (നിലവിൽ തൃശ്ശൂർ റൂറൽ എസ്പി)

കാസർഗോഡ് ജില്ലാ പോലീസ് മേധാവി- നിതിൻ രാജ് (നിലവിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ)

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ- പി.വി. വിജയഭാരത് റെഡ്ഡി (നിലവിൽ കാസർഗോഡ് പോലീസ് മേധാവി)

പോലീസ് ആസ്ഥാനത്തെ എഐജി- അനുജ് പലിവാൾ (നിലവിൽ കണ്ണൂർ റൂറൽ എസ്പി)

News Malayalam 24x7
newsmalayalam.com