ജനപ്രിയമാകുമോ വി.ഡിയുടെ ആദ്യ ബജറ്റ്? അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറി ഉദ്യോഗസ്ഥർ

ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുക.
ജനപ്രിയമാകുമോ വി.ഡിയുടെ ആദ്യ ബജറ്റ്? അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറി ഉദ്യോഗസ്ഥർ

സഭയിലേക്ക് ഇറങ്ങി വി.ഡി

ബജറ്റ് അവതരണത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങി. ബജറ്റിനെക്കുറിച്ച് ചോദിച്ചെങ്കിലും ഒന്നും പ്രതികരിക്കാതെയാണ് വി.ഡി സതീശൻ കന്റോൺമെന്റ് ഹൗസിൽ നിന്നും സഭയിലേക്ക് ഇറങ്ങിയത്.

മുഖ്യമന്ത്രി ബജറ്റ് സ്വീകരിക്കുന്നു
മുഖ്യമന്ത്രി ബജറ്റ് സ്വീകരിക്കുന്നു

ബജറ്റ് കൈമാറി

ബജറ്റിന്റെ അച്ചടിച്ച കോപ്പി മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് അച്ചടിച്ച കോപ്പി മുഖ്യമന്ത്രിക്ക് കൈമാറിയത്. കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് കൈമാറിയത്.

മുഖ്യമന്ത്രിയെ കാത്ത്...

ബജറ്റിന്റെ അച്ചടിച്ച കോപ്പിയുമായി ഉദ്യോഗസ്ഥര്‍ വിഡി സതീശന്റെ വസതിയിലെത്തി. അച്ചടി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിഡി സതീശനെ കാത്തിരിക്കുന്നത്.

കര്‍ഷകരുടെ പ്രതീക്ഷ വാനോളം

ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കര്‍ഷകര്‍. നെല്ല് സംഭരണത്തില്‍ അപാകതയും കൊടുക്കുന്ന നെല്ലിന് സമയബന്ധിതമായി പണം ലഭിക്കാത്തതും കഴിഞ്ഞ കാലങ്ങളില്‍ ആലപ്പുഴയിലെ കര്‍ഷകരെ കുറച്ചൊന്നുമല്ല വലിച്ചത്. പൂര്‍ത്തിയാകാത്ത കുട്ടനാടന്‍ പാക്കേജിന് ഇത്തവണത്തെ ബജറ്റില്‍ എന്തായിരിക്കും നീക്കിയിരിപ്പ്? യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ റബറിന്റെ താങ്ങുവില 250 ആയി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് റബര്‍ കര്‍ഷകര്‍.

ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയുള്ള ബജറ്റ്?

ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണമെന്നാണ് കണക്കു കൂട്ടൽ. ക്ഷേമ പെൻഷനിൽ വർധനവുണ്ടാകുമോ, സർക്കാർ ജീവനക്കാരുടെ ഡി എ കുടിശികയിൽ എന്ത് തീരുമാനമെടുക്കും എന്നീ കാര്യങ്ങളിൽ ആകാംക്ഷ നിലനിൽകുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ നിർണായക തീരുമാനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം.

വിസ്മയമാകുമോ ബജറ്റ്?

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കേരളം. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശനാണ് ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പ്രഖ്യാപനങ്ങളിൽ ഊന്നിയായിരിക്കും ബജറ്റ് അവതരണം എന്നാണ് സൂചന.

News Malayalam 24x7
newsmalayalam.com