ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; മന്ത്രിമാർക്ക് അതൃപ്തി

നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടർ ആക്കിയതും വിവാദമായി
ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; മന്ത്രിമാർക്ക് അതൃപ്തി
Published on
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചു പണിയിൽ മന്ത്രിമാർക്ക് അതൃപ്തി. കളക്ടർമാരുടെ സ്ഥലംമാറ്റം മന്ത്രിമാരെ അറിയിക്കാതെ നടത്തിയെന്നാണ് ആക്ഷേപം. നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടർ ആക്കിയതും വിവാദമായിരിക്കുകയാണ്.

ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; മന്ത്രിമാർക്ക് അതൃപ്തി
സംസ്ഥാനത്ത് മഴ കനക്കും; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, തൃശൂരിൽ ഓറഞ്ച് അലേർട്ട്

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തിയത്. ആറ് ജില്ലാ കളക്ടമാരെ ഉൾപ്പെടെയാണ് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറുടെ നിയമനം നേരത്തെ വിവാദമായിരുന്നു. പാട്ടീൽ അജിത് ഭഗവത് റാവുവിനെ പുതിയ ധനവകുപ്പ് സെക്രട്ടറിയായും പി.ബി. നൂഹിനെ ജിഎസ്ടി കമീഷണറായും നിയമിച്ചു.

ഐഎഎസ് തലപ്പത്തെ അഴിച്ചു പണി; മന്ത്രിമാർക്ക് അതൃപ്തി
തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ എത്തിച്ചു; സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും വിമർശനം

കെ. ഇമ്പശേഖർ ആണ് വാട്ടർ അതോറിറ്റി എംഡി. കണ്ണൂർ കളക്ടറായ അരുൺ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമീഷണറായും നിയമിച്ചു. ആറ് ജില്ലാ കളക്ടമാരെയും സ്ഥലംമാറ്റി. കോഴിക്കോട്- എം എസ് മാധവിക്കുട്ടി, പത്തനംതിട്ട- എ. നിസാമുദ്ദീൻ, പാലക്കാട്- കെ സുധീർ, ആലപ്പുഴ- ഷാജി വി. നായർ കൊല്ലം- ആനി ജുല, കണ്ണൂർ- പി. വിഷ്ണുരാജ് എന്നിവർക്കാണ് സ്ഥലംമാറ്റം.

News Malayalam 24x7
newsmalayalam.com