സ്വർണക്കൊള്ളയിൽ കലങ്ങി മറിഞ്ഞ് നിയമസഭ; പ്രതിഷേധം അതിരുവിട്ടതോടെ തടഞ്ഞ് വാച്ച് ആൻഡ് വാർഡുമാർ, സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

പ്രതിഷേധം അതിരു വിട്ടതോടെ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു
നിയമസഭയിൽ പ്രതിപക്ഷ ബഹളം
Source: Sabha TV
Published on
Updated on

തിരുവനന്തപുരം: സ്വർണക്കൊള്ളയിൽ സംഘർഷഭരിതമായി നിയമസഭാതലം. അൻവർ സാദത്തും മാത്യു കുഴൽനാടനും  സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കടന്നു. പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡ് പിടിച്ചെടുത്തു. നാടകീയ രംഗങ്ങൾക്കാണ് നിയമസഭ ഇന്ന് സാക്ഷ്യം വഹിച്ചത്. സഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് സഭ ബഹിഷ്കരിക്കുന്നുവെന്ന് പറഞ്ഞതോടെ മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയായിരുന്നു. ബഹളത്തെത്തുടർന്ന് ആദ്യം നിർത്തിവച്ച സഭ വീണ്ടും ആരംഭിച്ചെങ്കിലുംപ്രതിപക്ഷം സഹകരിക്കാൻ തയ്യാറായില്ല.

നിയമസഭയിൽ പ്രതിപക്ഷ ബഹളം
ഡയസിലേക്ക് ചാടിക്കയറി അൻവർ സാദത്ത്, സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി പ്രതിപക്ഷം; നിയമസഭയിൽ നാടകീയ രംഗങ്ങൾ

പ്രതിപക്ഷ നേതാവിനോടും മറ്റ് അംഗങ്ങളോടും ഇരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു പോകുകയായിരുന്നു. അതേസമയം, പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നും സമരാഭാസമെന്നും ഭരണപക്ഷം ആരോപിച്ചു. ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പാരഡി ഗാനം ആലപിച്ചായിരുന്നു മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം. പ്രതിഷേധം അതിരുവിട്ടതോടെ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡുമാർ തടഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com