ശബരിമല സ്വർണപ്പാളി വിവാദം ഇന്ന് നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം

അടിയന്തര പ്രമേയമായി വിഷയം സഭയിൽ കൊണ്ടുവരാനാണ് നീക്കം.
Kerala Niyama sabha
Source: Kerala Niyama sabha
Published on

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ കൊണ്ടുവരാനാണ് നീക്കം. തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. വിൻസെൻ്റ് ഉൾപ്പെടെയുള്ളവർ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായും മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്.

അടിയന്തര പ്രമേയങ്ങൾക്ക് അനുമതി നൽകി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാറുള്ള സർക്കാർ നീക്കം സ്വർണപ്പാളി വിവാദത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന മറുപടി നൽകി ചർച്ചയ്ക്ക് അനുമതി നിഷേധിച്ചേക്കും.

Kerala Niyama sabha
ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം തന്നെ; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

അതേസമയം, അനർഹർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വ്യാജമായി നൽകുന്നുവെന്ന ന്യൂസ് മലയാളം വാർത്തയും ഇന്ന് സഭയിൽ ചർച്ചയാകും. കെ.കെ. രമയാണ് ശ്രദ്ധ ക്ഷണിക്കലായി വിഷയം ഉന്നയിക്കുന്നത്. കേരള ഡിജിറ്റൽ സർവകലാശാ ഭേദഗതി ബില്ലും, മലയാള ഭാഷാ ബില്ലും ഇന്ന് സഭയിലെത്തും.

Kerala Niyama sabha
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com