വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷൻSource: Screengrab
KERALA
അവധി കിട്ടിയില്ല, അമ്മയുടെ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവെക്കേണ്ടി വന്നു; തൃശൂരിൽ പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു
റൂറൽ എസ്പിക്കെതിരെ ആരോപണം ഉന്നയിച്ച് സ്റ്റേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം അയച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്
തൃശൂർ: അവധി അനുവദിക്കാത്തതിനെ തുടർന്ന് പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു. വെള്ളിക്കുളങ്ങര സ്റ്റേഷനിലെ പൊലീസുകാരനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. റൂറൽ എസ്പിക്കെതിരെ ആരോപണം ഉന്നയിച്ച് സ്റ്റേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓഡിയോ സന്ദേശം അയച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ 12നാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.
അവധി നൽകാത്തതിനെ തുടർന്ന് അമ്മയുടെ ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റിവെക്കേണ്ടി വന്നുവെന്ന് ഓഡിയോ സന്ദേശത്തിൽ പറയുന്നു. സ്റ്റേഷനിൽ മതിയായ പൊലീസുകാരില്ലെന്നും വലിയ സമ്മർദമാണ് അനുഭവിക്കേണ്ടി വരുന്നത്. സ്റ്റേഷനിലെ ആൾക്ഷാമം പരിഹരിക്കാൻ റൂറൽ എസ്പിക്ക് താല്പര്യമില്ല എന്നും ഓഡിയോ സന്ദേശത്തിൽ പറയുന്നു.
ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ്റെ മുഖത്ത് പരിക്കേറ്റ് പത്തിലധികം തുന്നലുണ്ട്.
