അഞ്ചുദിവസത്തിനുള്ളിൽ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങൾ; പെരുമ്പാവൂരിൽ വീണ്ടും അജ്ഞാത മൃതദേഹം

കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവിടെനിന്ന് മറ്റൊരു മൃതദേഹം കണ്ടെടുത്തിരുന്നു
കൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
Source: freepik
Published on: 
Updated on: 

എറണാകുളം: പെരുമ്പാവൂരിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട്ട് താഴം പാലത്തിന്റെ അടിയിലാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതിഥി തൊഴിലാളി ആണ് മരിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ്.

അമിത ലഹരി ഉപയോഗമാണോ മരണകാരണം എന്നാണ് സംശയം. അഞ്ചുദിവസത്തിനുള്ളിൽ ഇത് മൂന്നാമത്തെ അജ്ഞാത മൃതദേഹമാണ് പെരുമ്പാവൂരിൽ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ ഇവിടെനിന്ന് മറ്റൊരു മൃതദേഹം കണ്ടെടുത്തിരുന്നു.