പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദം കൊഴുക്കുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും, ഞാൻ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കട്ടെയെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.
സ്വർണപീഠം നഷ്ടപ്പെട്ടു എന്ന് താൻ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ പറഞ്ഞാൽ അപ്പോൾ ഹാജരാകാമെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. ചെമ്പുപാളി എന്നാണ് തനിക്ക് തന്ന ഡോക്യുമെൻ്റിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണപ്പാളി പ്രദർശന വസ്തു ആക്കിയിട്ടില്ലെന്നും ജയറാമിൻ്റെ വീട്ടിൽ കൊണ്ടു പോയിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി.