

തിരുവനന്തപുരം: സ്പോർട്സ് കൗൺസിലിലെ സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര നടപടി.കുടിശിക തീർക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന് ഒമ്പത് കോടിയോളം രൂപ സർക്കാർ അനുവദിച്ചു. കായികതാരങ്ങളുടെ ഭക്ഷണം, താമസം, ഹോസ്റ്റൽ വാടക, വൈദ്യുതി, വെള്ളം ബില്ലുകൾ എന്നിവയുടെ കുടിശിക തീർക്കും.
കായിക മന്ത്രി ഒ.ജെ. ജനീഷിൻ്റെ ഇടപെടലിനെ തുടർന്നാണ് നടപടി.ന്യൂസ് മലയാളം വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. മുഖ്യമന്ത്രി വി.ഡി. സതീശൻ തുക അനുവദിക്കുന്നതിന് അംഗീകാരം നൽകി. പരിശീലകർ, പാചകത്തൊഴിലാളികൾ, വാർഡൻമാർ, സുരക്ഷാ ജീവനക്കാർ തുടങ്ങിയവരുടെ കുടിശിക വേതനവും നൽകാൻ തീരുമാനമായിട്ടുണ്ട്.
കായികതാരങ്ങളുടെ പരിശീലനം തടസ്സപ്പെടരുതെന്നും കുടിശികകൾ ഉടൻ തീർക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. സാമ്പത്തിക പ്രതിസന്ധി കായിക താരങ്ങളുടെ പരിശീലനത്തേയും അടിസ്ഥാന ആവശ്യങ്ങളേയും ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും കുടിശ്ശികകൾ എത്രയും വേഗം തീർപ്പാക്കണെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.