"മുഖ്യമന്ത്രീ... കീ...ജയ്"; എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം

സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് പ്രവർത്തകർ വൻ സ്വീകരണമൊരുക്കിയത്.
"മുഖ്യമന്ത്രീ... കീ...ജയ്";  എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം
Published on
Updated on

എറണാകുളം: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജില്ലയിൽ എത്തിയ നിയുക്ത എംഎൽഎ വി.ഡി. സതീശന് റെയിൽവേ സ്റ്റേഷനിഷൽ വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ഡിസിസി പ്രസിഡൻ്റും കൊച്ചി നിയുക്ത കൊച്ചി എംഎൽഎയുമായ മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരണത്തിനായി തടിച്ചുകൂടിയത്.

അതേസമയം, എറണാകുളം ഡിസിസിക്ക് മുൻപിൽ കെ. സി. വേണുഗോപാലിന് നന്ദി പറഞ്ഞുകൊണ്ട് ഫ്ലക്സ് ഉയർന്നിട്ടുണ്ട്. പിന്നണിയിൽ ശക്തി പകർന്നു, മുന്നണിയിൽ നിന്ന് നയിച്ചു, മഹാവിജയത്തിൽ പ്രിയ കെ.സി ക്ക് ഒരായിരം നന്ദി എന്നാണ് ഫ്ലക്സിൽ പറഞ്ഞിരിക്കുന്നത്.

"മുഖ്യമന്ത്രീ... കീ...ജയ്";  എറണാകുളത്ത് വി.ഡി. സതീശന് വൻ സ്വീകരണം
മന്ത്രിസഭയില്‍ ഏതെങ്കിലും ജാതിമത വിഭാഗങ്ങള്‍ക്ക് അമിത പ്രധാന്യം നല്‍കരുത്: സച്ചിദാനന്ദ സ്വാമികള്‍

ഡൽഹി വിമാനത്താവളത്തിൽ എത്തിയ എഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനും വമ്പൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കെസിയെ സ്വീകരിക്കാൻ എത്തിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ സ്വീകരണമാണ് കെ.സി. വേണുഗോപാലിന് രാജ്യതലസ്ഥാനത്ത് നിന്ന് ലഭിച്ചത്.

News Malayalam 24x7
newsmalayalam.com