വി.ഡി. സതീശന് എതിരായ സൈബർ ആക്രമണം: പാർട്ടി മീഡിയ സെല്ലിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ കോണ്‍ഗ്രസ്; വി.ടി. ബൽറാമിന് ചുമതല

സൈബർ ആക്രമണത്തെ ചിലർ പ്രോത്സാഹിപ്പിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്ന് കെ. മുരളീധരൻ
വി.ടി. ബല്‍റാം, വി.ഡി. സതീശന്‍
വി.ടി. ബല്‍റാം, വി.ഡി. സതീശന്‍
Published on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എതിരായ സൈബർ ആക്രമണത്തിൽ ശക്തമായ നടപടിക്ക് കെപിസിസി നേതൃയോഗത്തിൽ നിർദേശം. പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിന് സൈബർ ആക്രമണത്തിൽ പങ്കുണ്ടോ എന്ന് പരിശോധിക്കും. വി.ടി. ബൽറാമിൻ്റെ നേതൃത്വത്തിലാണ് പരിശോധന.

സൈബർ ആക്രമണത്തെ ചിലർ പ്രോത്സാഹിപ്പിക്കുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്ന് കെ. മുരളീധരൻ യോഗത്തിൽ പറഞ്ഞു. വർക്കിങ് പ്രസിഡൻ്റുമാർ അടക്കം രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാർട്ടി നിലപാട് പറയുന്നില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

വി.ടി. ബല്‍റാം, വി.ഡി. സതീശന്‍
ഒരു നേതാവിനെയും കണ്ടിട്ടില്ല, പാർട്ടിയെ ധിക്കരിച്ചിട്ടില്ല; പരിപൂർണമായി പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്നു: രാഹുൽ മാങ്കൂട്ടത്തിൽ

ലൈംഗിക ചൂഷണ വിവാദത്തിൽ പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നിലപാടുകളും മുഖ്യമന്ത്രിക്ക് ഒപ്പം ഓണ സദ്യ കഴിച്ചതുമാണ് വി.ഡി. സതീശന് നേരെ സൈബർ ആക്രമണത്തിന് കാരണമായത്. സതീശന്റെ സാമൂഹിക മാധ്യമ പോസ്റ്റുകൾക്ക് താഴെ കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നുള്‍പ്പെടെ അസഭ്യ വർഷമാണുണ്ടായത്.

ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കർശന നടപടിയെടുക്കണമെന്ന് തുടക്കം മുതൽ നിലപാടെടുത്തതും അത് പരസ്യമായി പ്രഖ്യാപിച്ചതും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. പൂർണ ബോധ്യമുള്ള കാര്യമാണ് ചെയ്യുന്നതെന്നും നിലപാടിൽ ഒരിഞ്ച് വിട്ടു വീഴ്ചക്കില്ലെന്നും പ്രതിപക്ഷ നേതാവ് പല ആവർത്തി പറഞ്ഞു. റീൽസിലും സോഷ്യൽ മീഡിയയിലും കാണുന്നവരല്ല ശരിക്കുള്ള കോൺഗ്രസ്‌ എന്ന് പറഞ്ഞുവച്ചത് രാഹുലിനും ഷാഫി പറമ്പിലിനും എതിരെയുള്ള ഒളിയമ്പായിട്ടാണ് വ്യാഖ്യാനിച്ചത്. ഇതാണ് സൈബർ പോരാളികളെ ചൊടിപ്പിച്ചത്.

വി.ടി. ബല്‍റാം, വി.ഡി. സതീശന്‍
വീണ്ടും സജീവമാകാൻ രാഹുൽ! എല്ലാ ദിവസവും സഭയിലെത്തും; ശനിയാഴ്ച മണ്ഡലത്തിലേക്ക് മടങ്ങും

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിനെതിരെയുള്ള കസ്റ്റഡി മർദന ദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിക്കാൻ പോയതും വലിയ വിമർശനങ്ങൾക്ക് ഇടവച്ചു. 'ഫേസ്ബുക്കിലും വാർത്താസമ്മേളനങ്ങളിലും സംസാരിച്ചാൽ പോരാ മുന്നിൽ നിന്ന് പട നയിച്ചു കാണിക്കാനാണ്' സൈബർ ഇടങ്ങളിലെ ആവശ്യം. 'ഉണ്ണാൻ പോയപ്പോൾ മുഖ്യമന്ത്രിയോട് പറഞ്ഞാൽ പോരായിരുന്നോ' എന്ന് ചോദിക്കുന്ന കമന്റുകളും വന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com