തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് യോജിച്ച വിഷയമല്ല പൊലീസ് കസ്റ്റഡി മര്‍ദനങ്ങൾ എങ്കിൽ എന്തിനാണ് മുഖ്യമന്ത്രി സമ്മതിച്ചതെന്ന് വി.ഡി. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കൊടുക്കാതെ പിടിച്ചു വെക്കുന്നു. ദൃശ്യങ്ങളിൽ കാണുന്നത് മാത്രമല്ലല്ലോ. കാണാത്ത സ്ഥലത്ത് കൊണ്ടു പോയും ക്രൂരമായി മർദിക്കുന്നുണ്ടെന്ന് സതീശൻ സഭയിൽ പറഞ്ഞു. കരിക്ക് കെട്ടിയിട്ട് അടിക്കാൻ ഇവരൊക്കെ ആരാണ് ആക്ഷൻ ഹീറോ ബിജു ആണോ? എന്നും വി.ഡി. സതീശൻ പരിഹസിച്ചു.
പൊലീസിനെ തിരുത്താൻ അല്ല ദൃശ്യങ്ങൾ പിടിച്ചു വെക്കാനാണ് സർക്കാർ ശ്രമിച്ചത്. കക്കൂസിലെ ബക്കറ്റിൽ വെള്ളം കുടിക്കാൻ പറഞ്ഞ നാണംകെട്ട പൊലീസ് ആണ് നിങ്ങളുടേത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കളളക്കേസിൽ കുടുക്കി സ്റ്റേഷനിൽ കൊണ്ടുപോയി തല്ലിക്കൊന്ന പൊലീസിനെയാണ് സർക്കാർ ന്യായീകരിച്ചത്. ആ കേസിൽ നടപടിയെടുക്കാത്ത മുഖ്യമന്ത്രിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ച കേസിൽ നടപടിയെടുക്കുന്നത്. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം, വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
"എൻ്റെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നെ കാണാൻ വന്ന ചെറുപ്പക്കാരൻ്റെ കരണത്തടിച്ചു. വീട്ടിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഞാൻ വീട് അടച്ചിടുകയാണോ വേണ്ടതെന്നും സതീശൻ ചോദിച്ചു. പൊലീസിന് ഏരിയാ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും പേടിയാണ്. പ്രതിഷേധക്കാരെ തടുത്തി നിർത്തി പോകരുതെന്ന് പറഞ്ഞാൽ നടപടിയുണ്ടാകുമെന്ന പേടിയാണ് പൊലീസുകാർക്കെന്നും സതീശൻ സഭയിൽ പറഞ്ഞു.
കുന്നംകുളം കേസിൽ ഉത്തരവാദികളെ പൊലീസുകാരെ സർവീസിൽ വെക്കരുത്. അവരെ പുറത്താക്കുന്നതു വരെ സമരം തുടരും. ഇതിൻ്റെ ഭാഗമായി നിയമസഭാ കവാടത്തിന് മുന്നിൽ സത്യാഗ്രഹം നടത്താൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ടെന്നും, എംഎൽഎമാരായ സനീഷ് കുമാറും എകെഎം അഷ്റഫും സത്യാഗ്രഹം ഇരിക്കുമെന്നും സതീശൻ അറിയിച്ചു.