'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പൊലീസ് സുരക്ഷയിൽ

പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ച് ജോസഫ് സി. മാത്യുവാണ് പ്രകാശനം നിർവഹിക്കുക
'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പൊലീസ് സുരക്ഷയിൽ
Published on
Updated on

കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപിച്ചതിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ്റെ വിവാദ പുസ്തകം ഇന്ന് പുറത്തിറങ്ങും. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകമാണ് ഇന്ന് പ്രകാശനം ചെയ്യുന്നത്. പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ച് ജോസഫ് സി. മാത്യുവാണ് പ്രകാശനം നിർവഹിക്കുക. എം.എന്‍. വിജയന്റെ മകന്‍ ഡോ. വി.എസ്. അനില്‍കുമാറിന് കോപ്പി നല്‍കിയാണ് പ്രകാശനം. കനത്ത പൊലീസ് സുരക്ഷയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നത്. വി.എസ്. അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. സിപിഐഎമ്മിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പുസ്തകത്തിലുള്ളത്.

സിപിഐഎമ്മിനെ വെട്ടിലാക്കുന്നതായിരിക്കും വി. കുഞ്ഞികൃഷ്ണന്‍റെ തുറന്നെഴുത്തെന്നാണ് വിലയിരുത്തപ്പെടുന്നത്. 'നേതൃത്വത്തെ അണികള്‍ തിരുത്തണ'മെന്ന പേര് തന്നെ അതാണ് സൂചിപ്പിക്കുന്നു. പയ്യന്നൂരിലെ വിഭാഗീയതയുടെ കാരണങ്ങളും, ടി.ഐ. മധുസൂദനന്‍ എംഎല്‍എക്കെതിരായ തുറന്നെഴുത്തും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. നൂറ് പേജുള്ള പുസ്തകം പാര്‍ട്ടി സഖാക്കളോട് പറയാനുള്ള കാര്യങ്ങളാണെന്നാണ് കുഞ്ഞികൃഷ്ണന്‍ തന്നെ പറഞ്ഞത്. ധനരാജ് ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് തുടങ്ങിയവയിലുണ്ടായ വെട്ടിപ്പും കണക്കും പുസ്തകത്തിലുണ്ട്. നേരത്തെ പുസ്തകത്തിന്‍റെ ഏതാനും പേജുകള്‍ പുറത്തുവന്നതില്‍ തന്നെ നേതൃത്വത്തിനും ടി.ഐ. മധുസൂദനനുമെതിരായ രൂക്ഷമായ വിമര്‍ശനങ്ങളുണ്ടായിരുന്നു.

'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും; പ്രകാശനം കനത്ത പൊലീസ് സുരക്ഷയിൽ
കേന്ദ്ര ബജറ്റിലെ അവഗണന, നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും; എയിംസും അതിവേഗ റെയിലും അനുവദിക്കണമെന്ന് ആവശ്യം

അതേസമയം, ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കണക്ക് ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തന്റെ പുസ്തകപ്രകാശനത്തിനുമുൻപ് അത് അവതരിപ്പിക്കണമെന്ന വി. കുഞ്ഞിക്കൃഷ്ണന്റെ ആവശ്യത്തിൽ മുഖം തിരിക്കുകയാണ് സിപിഐഎം. പുസ്തകം ഇറങ്ങുംമുൻപ് കണക്ക് പുറത്തുവിടാൻ മനസില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com