
തിരുവനന്തപുരം: ബിജെപി നേതാവ് കെ. സുരേന്ദ്രന്റെ 'നാമധാരി' പരാമർശത്തെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സുരേന്ദ്രന്റെ പോസ്റ്റ് ഇന്ത്യയിലെ തന്നെ പട്ടിക വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ശിവന്‍കുട്ടിയുടെ പ്രതികരണം.
പട്ടികജാതി വിഭാഗങ്ങളെ ആക്ഷേപിക്കുന്ന നിലപാടാണിത്. ബിജെപി സംസ്ഥാന നേതൃത്വം ഇടപ്പെട്ട് അത് പിൻവലിക്കാൻ ആവശ്യപ്പെടണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. അദ്ദേഹം ഭരണഘടന ലംഘിച്ചു. ഭരണഘടനാ ലംഘനം നടത്തിയതിനാൽ അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണം. പട്ടികജാതി വിഭാഗക്കരെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ആണ് പരാമർശം. മുസ്ലീം - ക്രിസ്ത്യൻ സമുദായങ്ങളോടുള്ള ബിജെപി മനോഭാവം ബോധ്യപ്പെട്ടു. ഇപ്പോൾ പട്ടിക ജാതി വിഭാഗക്കാരോടും അതെ നിലപാട് സ്വീകരിക്കുന്നു. പൊതു സമൂഹം ഇത്തരം വിദ്വേഷ പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തണം. ഒരു വ്യക്തിയുടെ മാത്രം നിലപാട് അല്ല ഇതെന്നും ബിജെപിയുടെ നിലപാടാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു
ഛത്തീസ്ഗഡിന്റെ പശ്ചാത്തലത്തിൽ വീണ്ടും ഓർമ്മിപ്പിക്കുകയാണ് . മോദി സർക്കാർ വന്നതിനുശേഷം ഇത്തരം സംഭവങ്ങൾ കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും പർവ്വതീകരിക്കപ്പെടുന്ന കേരളത്തിൽ എല്ലാവരും ബോധപൂർവ്വം വിസ്മരിക്കുന്ന സത്യം ഇതാണ്. പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ പോലും കേരളത്തിൽ ജയിച്ചുവരാനുള്ള അവസരം യഥാർത്ഥ പട്ടികജാതിക്കാർക്കില്ല. ഇടതും വലതും ജയിപ്പിക്കുന്നവരിലധികവും നാമധാരി പട്ടികജാതിക്കാർമാത്രം...