"കെ. മുരളീധരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നു"; റീൽസും വീണമീട്ടലും പരാമർശത്തെ വിമർശിച്ച് വി. ശിവൻകുട്ടി

മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമെന്നും ശിവൻകുട്ടി വ്യക്തമാക്കി.
"കെ. മുരളീധരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നു"; റീൽസും വീണമീട്ടലും പരാമർശത്തെ വിമർശിച്ച് വി. ശിവൻകുട്ടി
Published on
Updated on

തിരുവനന്തപുരം: കെ. മുരളീധരൻ്റെ 10 റീൽസും വീണമീട്ടലും പരാമർശത്തെ വിമർശിച്ച് വി. ശിവൻകുട്ടി. കെ. മുരളീധരൻ നടത്തുന്നത് സ്ത്രീ വിരുദ്ധ പരാമർശമെന്ന് ശിവൻകുട്ടി പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നതിൽ പ്രത്യേക അഭിരുചി കാണിക്കുന്ന ആളാണ് മന്ത്രി. മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോ​ഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചപ്പോൾ '10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നമെന്നായിരുന്നു കെ. മുരളീധരൻ്റെ മറുപടി.

"കെ. മുരളീധരൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തുന്നു"; റീൽസും വീണമീട്ടലും പരാമർശത്തെ വിമർശിച്ച് വി. ശിവൻകുട്ടി
"ജനങ്ങൾ വീട്ടിൽ ഇരുത്തിയവർക്ക് എന്തിന് മറുപടി, പോയി പണി നോക്കാൻ പറയണം"; വീണയെ പരിഹസിച്ച് കെ. മുരളീധരൻ

മുരളീധരൻ്റെ പരാമർശത്തിനെതിരെ വീണാ ജോർജും രംഗത്തെത്തിയിരുന്നു. മുരളീധരൻ ഉത്തരവാദിത്തം മറക്കരുതെന്ന് വീണ എഫ്ബി പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. മുരളീധരൻ്റെ പഴയ വാക്കുകൾ ബൂമറാങ്ങായി തിരിച്ചുവരുന്നു. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കണമെന്നും വീണാ ജോർജ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com