വി. ശിവന്‍കുട്ടി നേരിട്ട് ഇടപെട്ടു; തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് കാൻസർ രോഗിയെ വഞ്ചിച്ചെന്ന പരാതി ഒടുവിൽ ഒത്തുതീര്‍പ്പാക്കി

വഞ്ചിക്കപ്പെട്ട ക്യാന്‍സര്‍ രോഗി നസീറയുടെ സങ്കടം നേരിട്ടറിഞ്ഞ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി. ആര്‍ അനിലും ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്.
വി. ശിവന്‍കുട്ടി നേരിട്ട് ഇടപെട്ടു; തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് കാൻസർ രോഗിയെ വഞ്ചിച്ചെന്ന പരാതി ഒടുവിൽ ഒത്തുതീര്‍പ്പാക്കി
Published on

തിരുവനന്തപുരം നഗരത്തില്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് അമ്മയെയും മകളെയും വഞ്ചിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. നെടുമങ്ങാട് സ്വദേശികളായ നസീറ ബീവി, നെവിന്‍ സുല്‍ത്താന്‍ എന്നിവരില്‍ നിന്നാണ് അഞ്ചല്‍ സ്വദേശി ഷൈജു അബ്ബാസ് 5 ലക്ഷം രൂപ തട്ടിയത്. ഇതില്‍ 4 ലക്ഷം രൂപ തിരിച്ചു നല്‍കി. മന്ത്രി വി. ശി ശിവന്‍കുട്ടി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് പ്രശ്‌ന പരിഹാരം.

വഞ്ചിക്കപ്പെട്ട ക്യാന്‍സര്‍ രോഗി നസീറയുടെ സങ്കടം നേരിട്ടറിഞ്ഞ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജി. ആര്‍ അനിലും ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്. നഷ്ടപ്പെട്ട 5 ലക്ഷം രൂപയില്‍ നാലുലക്ഷം രൂപയും തിരിച്ചുകിട്ടി. മന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം പൊലീസിന്റെ കൂടി നേതൃത്വത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

വി. ശിവന്‍കുട്ടി നേരിട്ട് ഇടപെട്ടു; തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നല്‍കാമെന്ന് പറഞ്ഞ് കാൻസർ രോഗിയെ വഞ്ചിച്ചെന്ന പരാതി ഒടുവിൽ ഒത്തുതീര്‍പ്പാക്കി
"വേടനെതിരായ രണ്ട് സ്ത്രീകളുടെ പരാതികളില്‍ ഗൂഢാലോചന"; സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമെന്ന് കുടുംബം

ഗാന്ധാരിയമ്മന്‍ കോവിലിനു സമീപത്തെ നാലു നില ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് ഷൈജു അബ്ബാസ് നസീറ ബീവിയെ സമീപിച്ചത്. 5 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ടു. നേരത്തെ മെഡിക്കല്‍ കോളേജിന് സമീപം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മുറികള്‍ വാടകയ്ക്ക് നല്‍കുകയായിരുന്നു നസീറ. അത് ഒഴിഞ്ഞ ശേഷം സമാനമായി മുറികള്‍ വാടകയ്ക്ക് നല്‍കാനാണ് ഷൈജുവിന്റെ ഫ്‌ലാറ്റ് എടുത്തത്. എന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാതെ ഷൈജു കബളിപ്പിച്ചു. കാര്യമറിഞ്ഞ് മന്ത്രിമാരായ ജി. ആര്‍ അനിലും ശിവന്‍കുട്ടിയും സ്ഥലത്തെത്തി. പ്രശ്‌നത്തില്‍ പരിഹാരം കാണാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com