'ഇതെന്ത് മുന്നണി ബന്ധം?' പിഎം ശ്രീ വിവാദത്തിൽ ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി

ഏത് പ്രശ്നമുണ്ടായാലും വീണ്ടും പി.എം ശ്രീ വിഷയം ഉയർത്തിപ്പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു
'ഇതെന്ത് മുന്നണി ബന്ധം?' പിഎം ശ്രീ വിവാദത്തിൽ ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി
Published on: 
Updated on: 

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ വിഷയത്തിൽ ബിനോയ് വിശ്വത്തിന്റെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ശിവൻകുട്ടി, മുന്നണി ബന്ധത്തെയും ചോദ്യം ചെയ്തു.

ഇടതുസർക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും എന്നാൽ കോട്ടങ്ങൾ വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം സിപിഐഎമ്മിന് മാത്രമാണെന്നുമുള്ള നിലപാട് ശരിയല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. "ഇതെന്ത് മുന്നണി ബന്ധമാണ്? നേട്ടങ്ങളെല്ലാം സിപിഐക്ക്, കോട്ടങ്ങളെല്ലാം സിപിഐഎമ്മിന് എന്ന നിലപാട് അംഗീകരിക്കാനാകില്ല. കോട്ടമുണ്ടെങ്കിൽ അതും അവർക്ക് ബാധകമാണ്," അദ്ദേഹം വ്യക്തമാക്കി.

'ഇതെന്ത് മുന്നണി ബന്ധം?' പിഎം ശ്രീ വിവാദത്തിൽ ബിനോയ് വിശ്വത്തിനെതിരെ ആഞ്ഞടിച്ച് വി. ശിവൻകുട്ടി
പത്മജക്കെതിരെ 19 ചോദ്യ ശരങ്ങളുമായി ജിന്റോ ജോണ്‍

പിഎം ശ്രീ വിഷയത്തിൽ തിരുത്തൽ വരുത്തിയതുകൊണ്ടാണ് എൽഡിഎഫിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ചതെന്ന വാദവും ശരിയല്ലെന്ന് ശിവൻകുട്ടി പറഞ്ഞു. എൽഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വിഷയങ്ങൾ ചർച്ച ചെയ്തത്. എല്ലാ കാര്യങ്ങളും ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏത് പ്രശ്നമുണ്ടായാലും വീണ്ടും പിഎം ശ്രീ വിഷയം ഉയർത്തിപ്പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. ബാക്കി കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വിളിച്ചുപറയുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. ടി.പി. രാമകൃഷ്ണൻ ഏത് മാനസികാവസ്ഥയിലോ ദുർബല നിമിഷത്തിലോ ആണ് ഒപ്പിട്ടതെന്ന് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Related Stories

പന്തുചുരണ്ടൽ വിവാദത്തിൽ വെളിപ്പെടുത്തലുമായി ബാൻക്രോഫ്റ്റ്; ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നു
ബിസ്മില്ലാ ഖാന്റെ വീടിന്റെ ഭാഗം പൊളിച്ചുമാറ്റിയത് വിവാദത്തിൽ; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി അഖിലേഷ് യാദവ്
"ഒന്നും മറയ്ക്കാനില്ലെങ്കിൽ രേഖകൾ പുറത്തുവിടുന്നതിൽ എന്താണ് തടസം?"; GNA കരാർ വിവാദത്തിൽ മുഖ്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
Health Minister's claims crumble in the SMA medicine controversy