"ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് നഗരസഭയാണ്, സർക്കാരല്ല"; വി.വി. രാജേഷിന് മറുപടിയുമായി വി. ശിവൻകുട്ടി

നഗരസഭയുടെ വീഴ്ച മറച്ചുവെക്കാൻ മറ്റുള്ളവരെ വിമർശിക്കേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
"ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് നഗരസഭയാണ്,  സർക്കാരല്ല"; വി.വി. രാജേഷിന് മറുപടിയുമായി വി.  ശിവൻകുട്ടി
Published on
Updated on

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നതിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി വി. ശിവൻകുട്ടി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പഠിച്ചതിനുശേഷം പ്രതികരണം നടത്തണം. ഫിറ്റ്നസ് നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനല്ല, അത് നഗരസഭയുടെ ചുമതലയാണ്. നഗരസഭയുടെ വീഴ്ച മറച്ചുവെക്കാൻ മറ്റുള്ളവരെ വിമർശിക്കേണ്ടെന്നും മുൻ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

കെട്ടിടത്തിന് കോർപ്പറേഷൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

"ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് നഗരസഭയാണ്,  സർക്കാരല്ല"; വി.വി. രാജേഷിന് മറുപടിയുമായി വി.  ശിവൻകുട്ടി
സ്കൂൾ കെട്ടിട അപകടം: കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി. ശിവൻകുട്ടി; മുൻ മന്ത്രി മറുപടി പറയണമെന്ന് വി.വി. രാജേഷ്

ഇതിന് മറുപടിയുമായി മേയർ വി.വി. രാജേഷും രംഗത്തെത്തിയിരുന്നു. മേൽക്കൂര തകർന്നുവീണതിൽ മുൻ മന്ത്രി വി. ശിവൻകുട്ടി മറുപടി പറയണമെന്നായിരുന്നു മേയറുടെ പ്രതികരണം.  മൂന്നു കോടി രൂപ മുടക്കി പുതുക്കി പണിഞ്ഞതാണ് കെട്ടിടം. പൊളിച്ചു കളയേണ്ട കെട്ടിടത്തിന് എന്തിന് കോടിക്കണക്കിന് രൂപ ചെലവാക്കിയെന്നതിന് മറുപടി പറയണം. മൂന്നു കോടി പാഴാക്കിയതിൽ അന്വേഷണം വേണമെന്നും മേയർ വി.വി. രാജേഷ് ആവശ്യപ്പെട്ടിരുന്നു.  

Related Stories

സംസ്ഥാനത്തെ പല സ്‌കൂളുകളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നു: മന്ത്രി എൻ.  ഷംസുദ്ദീൻ
സ്കൂൾ കെട്ടിട അപകടം: കോർപ്പറേഷന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കണമെന്ന് വി. ശിവൻകുട്ടി; മുൻ മന്ത്രി മറുപടി പറയണമെന്ന് വി.വി. രാജേഷ്
ആലപ്പുഴയിൽ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളുള്ള സ്കൂളിൽ പ്രവേശനോത്സവത്തിന് ആഭ്യന്തരമന്ത്രി; പ്രതിഷേധം തടയാൻ എസ്എഫ്ഐ പ്രവർത്തകർക്ക് കരുതൽ തടങ്കൽ
തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളക്കെട്ടിലെ റോഡ് നിർമാണം: സംഭവം അന്വേഷിക്കുമെന്ന് മേയർ
News Malayalam 24x7
newsmalayalam.com