"ഇടതുസർക്കാർ പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് വാങ്ങിയെന്നത് പച്ച നുണ"; വിദ്യാർഥികൾക്കുള്ള ആനുകൂല്യം നൽകിയത് എസ്എസ്കെ ഫണ്ട് ഉപയോഗിച്ചെന്ന് വി.ശിവൻകുട്ടി

വിദ്യാഭ്യാസ കച്ചവടം പോലുള്ള കാര്യം കേരളത്തിൽ നടത്താൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
"It is a blatant lie that the Left government took funds from the PM Shri scheme."
ഇടതുസർക്കാർ പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് വാങ്ങിയെന്നത് പച്ച നുണ
Published on
Updated on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഫണ്ട് വാങ്ങിയെന്ന് പറയുന്നത് പച്ച നുണയാണെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. എസ്എസ്കെയുടെ ഫണ്ട് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും പിഎം ശ്രീ അടക്കമുള്ള പദ്ധതികൾക്കെതിരെ ശബ്ദമുയർത്തുന്നില്ല.

കേന്ദ്ര ഫണ്ട് നിഷേധിച്ചപ്പോൾ സംസ്ഥാനത്തിൻ്റെ ഫണ്ടിൽ നിന്നാണ് വിദ്യാർഥികൾക്കും അധ്യാപകർക്കും ആനുകൂല്യങ്ങൾ നൽകിയത്. പിഎം ശ്രീ നടപ്പിലാക്കാൻ ഒരു രൂപ പോലും കേന്ദ്രത്തിൽ നിന്ന് വാങ്ങിയിട്ടില്ല. വിദ്യാഭ്യാസ കച്ചവടം പോലുള്ള കാര്യം കേരളത്തിൽ നടത്താൻ അനുവദിക്കില്ലെന്നും മുൻ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

"It is a blatant lie that the Left government took funds from the PM Shri scheme."
സ്ഥാനചലനത്തിന് പിന്നിൽ കെ. മുരളീധരൻ ; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അതൃപ്തി അറിയിച്ച് ഡോ. കെ.ജെ. റീന

കേരളത്തിലെ ആരോഗ്യ രംഗം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം തുടരുകയാണ്. രാഷ്ട്രീയം നോക്കി കേരളത്തിലെ ആരോഗ്യരംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും കണ്ണടച്ച് വിമർശിച്ചാൽ ഇതുപേലെയിരിക്കും കാര്യം. യുഡിഎഫ് തങ്ങൾക്കെതിരെ നിരവധി വിഷയങ്ങളിൽ ആരോപണം ഉന്നയിച്ചു. അതേ കാര്യങ്ങൾ തന്നെയാണ് അവർ ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

"It is a blatant lie that the Left government took funds from the PM Shri scheme."
മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; കേസെടുത്ത് കൻ്റോൺമെൻ്റ് പൊലീസ്
News Malayalam 24x7
newsmalayalam.com