വി.വി. രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനാർഥിയാകും

സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്.
V.V. Rajesh
വി.വി. രാജേഷ്Source: Facebook
Published on
Updated on

തിരുവനന്തപുരം: വി.വി. രാജേഷ് കോർപ്പറേഷൻ മേയർ സ്ഥാനാർഥിയും, ജി.എസ്.ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയും ആകും. എസ്. സുരേഷാണ് തിരുവനന്തപുരം മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ബിജെപിക്ക് ഒരു കോർപ്പറേഷൻ ഭരണം ലഭിക്കുന്നത്. 

V.V. Rajesh
വിവാഹം കഴിക്കുമോയെന്ന് ചോദിച്ച പാകിസ്ഥാൻ യുവതിക്ക് വാജ്പേയി നൽകിയ രസകരമായ മറുപടി ഓർത്തെടുത്ത് രാജ്നാഥ് സിങ്

പ്രധാനമന്ത്രി ജനുവരി അവസാനത്തോടെ തലസ്ഥാനത്ത് എത്തുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ പറഞ്ഞു. അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തും എന്ന് പറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷൻ അങ്ങനെ പറഞ്ഞെങ്കിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചുവർഷക്കാലത്തെ വികസന പദ്ധതികൾ അന്ന് പ്രഖ്യാപിക്കുമെന്നും കരമന ജയൻ കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com