നിപയില്‍ ആശ്വാസം, 42 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്; വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി

രോഗി ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു
നിപയില്‍ ആശ്വാസം, 42 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്; വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി
Published on
Updated on

സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല്‍പ്പത്തിരണ്ടുകാരിയുടെ രണ്ട് സാമ്പിളുകള്‍ നെഗറ്റീവ്. രോഗി നിപ അണുബാധ വിമുക്തയായി. നിലവില്‍ വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം രോഗി ഗുരുതരാവസ്ഥ മറികടന്നിട്ടില്ലെങ്കിലും ആരോഗ്യസ്ഥിതി അല്‍പം മെച്ചപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലാണ് രോഗി ചികിത്സയിലുള്ളത്.

നിപയില്‍ ആശ്വാസം, 42 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്; വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങി
മുഖ്യമന്ത്രി പറഞ്ഞത് സത്യമല്ലേ; ഇപ്പോള്‍ കറിവേപ്പിലയുടെ അവസ്ഥയാണ്: പി.വി. അന്‍വര്‍

രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 94 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെ ഒക്കെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. മെയ് എട്ടിനാണ് മലപ്പുറം വളാഞ്ചേരി സ്വദേശിക്ക് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Related Stories

Thiruvanchoor Radhakrishnan says the Chief Minister is not someone who reacts negatively.
നിപയിൽ ആശ്വാസം! രോഗിയുടെ രണ്ട് ബന്ധുക്കളെ ഡിസ്ചാർജ് ചെയ്തു; ആരോഗ്യപ്രവർത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്
"ഇടതുവശത്തെ കിഡ്നി സ്റ്റോണിന്  വലതുവശത്ത് ശസ്ത്രക്രിയ"; ചികിത്സാ പിഴവിനെ തുടർന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചെന്ന് പരാതി
"ഞെട്ടി ഉണരുന്ന സ്വഭാവം; മഞ്ഞപ്പിത്തം ഗുരുതരമായിരുന്നു"; രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചതില്‍ വിശദീകരണവുമായി തിരു. മെഡിക്കല്‍ കോളേജ്
News Malayalam 24x7
newsmalayalam.com