ലിയോ പതിനാലാമന്‍ മാര്‍പാപ്പ വരുന്നു; ആദ്യ യാത്രാ പട്ടികയില്‍ ഇന്ത്യയുമെന്ന് സൂചന

ആര്‍എസ്എസ് നേതൃത്വവുമായും വത്തിക്കാന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്ന് സൂചന
ലിയോ പതിനാലാമൻ
ലിയോ പതിനാലാമൻ
Published on

കൊച്ചി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ യാത്രാ പട്ടികയില്‍ ഇന്ത്യ ഇടം പിടിച്ചേക്കുമെന്ന സൂചന നല്‍കി വത്തിക്കാന്‍. ഇതിന്റെ ഭാഗമായി ഇന്ത്യ - വത്തിക്കാന്‍ ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളുമായി മുന്‍പോട്ടു പോവുകയാണ് കത്തോലിക്ക സഭ നേതൃത്വം. ഇതിനായി രാജ്യങ്ങളും, അന്തര്‍ദേശീയ കൂട്ടായ്മകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗില്ലര്‍ ഇന്ത്യയിലെത്തി.

ഈ ദൗത്യം അതീവ പ്രാധാന്യമുള്ളതെന്നാണ് വത്തിക്കാന്റെ ഔദ്യോഗിക പ്രതികരണം. ഇന്നലെ എത്തിയ ആര്‍ച്ച്ബിഷപ്പ് 19 വരെ ഇന്ത്യയില്‍ തുടരും. ആര്‍എസ്എസ് നേതൃത്വവുമായും വത്തിക്കാന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്ന് സൂചന.

ഇന്ത്യ - വത്തിക്കാന്‍ നയതന്ത്ര ബന്ധം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം നിരയിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് വത്തിക്കാന്‍ തീരുമാനം. ഇതിനായി രാജ്യങ്ങളും, അന്തര്‍ദേശീയ കൂട്ടായ്മകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ തലവന്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗില്ലര്‍ ഇന്ത്യയിലെത്തി. അദേഹത്തിന്റെ അതീവ പ്രാധാന്യമുള്ള ഔദ്യോഗിക യാത്രയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി തന്നെ നേരിട്ട് എക്‌സില്‍ കുറിച്ചു.

ഹൈന്ദവ ഭൂരിപക്ഷ രാജ്യത്ത് ആഗോള കത്തോലിക്ക സഭയിലെ രണ്ടാമത്തെ വലിയ വ്യക്തി സഭ നിലനില്‍ക്കുന്നതടക്കം വത്തിക്കാന്‍ പരാമര്‍ശിക്കുന്നുണ്ട്. സമ്പൂര്‍ണ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് വത്തിക്കാന്റെ ശ്രമം. ചൈനയുമായി കത്തോലിക്ക സഭ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ഭരണ കാലത്ത് ഉണ്ടാക്കിയ കരാര്‍ ഏതാണ്ട് പരാജയപ്പെട്ട സാഹചര്യത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ പങ്കാളിയായി ഇന്ത്യയെ മാറ്റാനാണ് ശ്രമം.

ലിയോ മാര്‍പാപ്പായുടെ പ്രത്യേക താല്‍പര്യം ഈ വിഷയത്തിലുണ്ട്. ചര്‍ച്ചകളിലും, കൂടികാഴ്ചകളിലും ഇന്ത്യന്‍ സഭാ നേതൃത്വത്തെ കാര്യമായി ഉള്‍പ്പെടുത്തിയിട്ടില്ല. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗില്ലര്‍ ഏറെ ശ്രദ്ധേയനായ നേതാവാണ്. ലിയോ പതിനാലാമന്റെ ഏറ്റവും വലിയ വിശ്വസ്തന്‍. ഒരു പക്ഷെ അടുത്ത നാളുകളില്‍ തന്നെ ആഗോള കത്തോലിക്ക സഭയുടെ ഹയരാര്‍ക്കിയില്‍ മൂന്നാമനായ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപെടാന്‍ ഇടയുള്ള ആളാണ് ആര്‍ച്ച്ബിഷപ്പ് ഗില്ലര്‍.

വത്തിക്കാന്‍ നേരിട്ട് നടത്തുന്ന ഇസ്രായേല്‍ - പലസ്തീന്‍ ചര്‍ച്ചകളുടെ നേതൃത്വം ആര്‍ച്ച്ബിഷപ്പ് ഗില്ലറിനാണ്. മിഡില്‍ ഇസ്റ്റിലെ കത്തോലിക്ക സഭയുടെ ഇടപെടലുകള്‍ എല്ലാം ആര്‍ച്ച്ബിഷപ്പ് നേരിട്ടാണ് നീയന്ത്രിക്കുന്നത്. ഇന്തയില്‍ സര്‍ക്കാര്‍ തലങ്ങളിലുള്ള കൂടികാഴ്ച്ചകള്‍ക്ക് പുറമെ വത്തിക്കാന്‍ പ്രതി നിധി എന്ന നിലയില്‍ ആര്‍.എസ്.എസ്. നേതൃത്വവുമായും ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗില്ലര്‍

കൂടികാഴ്ച നടത്തുമെന്നാണ് സൂചന. ആര്‍ച്ച്ബിഷപ്പിന്റെ സന്ദര്‍ശന പട്ടികയില്‍ കേരളം ഉണ്ടാകുമോ എന്ന് ഉറപ്പില്ല. ഈ മാസം 19 വരെയാണ് ആര്‍ച്ച്ബിഷപ്പിന്റെ ഇന്ത്യ സന്ദര്‍ശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com