കേരള സർവകലാശാലയിൽ വിസിയുടെ പ്രതികാര നടപടി; എസ്എഫ്ഐ യൂണിയൻ അസാധുവാക്കി

കലോത്സവ നടത്തിപ്പ് തടയാനാണ് നടപടിയെന്ന് എസ്എഫ്ഐ ആരോപിച്ചു...
കേരള സർവകലാശാലയിൽ 
വിസിയുടെ പ്രതികാര നടപടി; എസ്എഫ്ഐ യൂണിയൻ അസാധുവാക്കി
Source: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിനിടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിൻ്റെ പ്രതികാര നടപടി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. നിലവിലെ യൂണിയൻ ഇതോടെ അസാധുവായി. കലോത്സവ നടത്തിപ്പ് തടയാനാണ് നടപടിയെന്ന് എസ്എഫ്ഐ ആരോപിച്ചു. ഈ മാസം 28 വരെ നിലവിലെ യൂണിയന് കാലാവധി നിലനിൽക്കേയാണ് വിസിയുടെ നീക്കം.

കേരള സർവകലാശാലയിൽ 
വിസിയുടെ പ്രതികാര നടപടി; എസ്എഫ്ഐ യൂണിയൻ അസാധുവാക്കി
"പൊലീസ് നടപടി ഏകപക്ഷീയം, തന്റെ ഭാഗം കൂടി കേൾക്കണം"; ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ പുറത്താക്കിയതിൽ വിശദീകരണവുമായി സ്കൂൾ മാനേജർ

സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് നടത്തി. സർവകലാശാല വൈസ് ചാൻസലർക്കെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിൽ വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്. പ്രതിഷേധം കടുത്തതോടെ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്.

സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം.

Related Stories

"ഒരിടത്ത് തകർക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരിടത്ത് പഠിപ്പിക്കുന്നു"; ഡൽഹി സമരത്തെക്കുറിച്ചുള്ള കേരള പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തെ പ്രശംസിച്ച് ജോൺ ബ്രിട്ടാസ് എംപി
മരിച്ച ഫാത്തിമ
സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കിയതായി ആരോഗ്യ മന്ത്രി; മരുന്നു ക്ഷാമം ഒഴിവാക്കാനും നടപടി
വിദ്യാർഥി രാഷ്ട്രീയത്തിന് തടയിടാൻ കേരള സർവകലാശാല; പ്രതിഷേധം രേഖപ്പെടുത്തി ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ,  നടക്കുന്നത് പ്രാരംഭ ചർച്ചകൾ മാത്രമെന്ന് വിസി
News Malayalam 24x7
newsmalayalam.com