

തിരുവനന്തപുരം: ഗുരുവായൂരിൽ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല സതീശനെ കാണാൻ നിൽക്കാതെ മടങ്ങി. വി.ഡി. സതീശൻ ഇന്ന് ചെന്നിത്തലയെ കാണാൻ നിശ്ചയിച്ചിരുന്നു. പിണറായി വിജയനെ സന്ദർശിച്ച ശേഷം ചെന്നിത്തലയെ കാണാനായിരുന്നു സതീശൻ്റെ നീക്കം.
എന്നാൽ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടിൽ നിന്നിറങ്ങിപ്പോയി. ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തിൽ അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. അതേസമയം രാവിലെ തിരുവനന്തപുരത്ത് എത്തിയ രമേശ് ചെന്നിത്തലയെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്.