പ്രതിപക്ഷ നേതാവ് കലിപ്പിൽ; രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ നേമം ഷജീറിനെ കാണാൻ കൂട്ടാക്കിയില്ല

നിയമസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ യൂത്ത് കോൺഗ്രസ് നേതാവിനോട് നീരസം പരസ്യമാക്കി പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കലിപ്പിൽ; രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ നേമം ഷജീറിനെ കാണാൻ കൂട്ടാക്കിയില്ല
Source: FB
Published on

നിയമസഭയിലേക്ക് രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ യൂത്ത് കോൺഗ്രസ് നേതാവിനോട് നീരസം പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിലെ മുറിയിൽ നേമം ഷജീർ എത്തിയിട്ടും വി.ഡി. സതീശൻ കാണാൻ കൂട്ടാക്കിയില്ല. സഭയിലേക്ക് പോകുമ്പോൾ പിന്നാലെ ചെന്ന് കാണാൻ ശ്രമിച്ചെങ്കിലും വി.ഡി. സതീശൻ നിൽക്കാൻ കൂട്ടാക്കിയില്ല.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. രാഹുൽ മങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയതിലാണ് യൂത്ത് കോൺഗ്രസിൽ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിയമസഭയിൽ പോയതിന്, നേമം ഷജീറിനെതിരെ ദേശീയ കമ്മിറ്റിക്കും കെപിസിസി പ്രസിഡന്റിനും പരാതി പ്രവാഹമാണ്. സ്ത്രീവിരുദ്ധ നിലപാടിനൊപ്പം നേതാക്കൾ പരസ്യമായി നിന്നു, പൊതുസമൂഹത്തിൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നാണക്കേട് ഉണ്ടാക്കി, ജില്ലാ അധ്യക്ഷനെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന ജില്ലാ ഭാരവാഹികളാണ് പരാതി നൽകിയത്.

പ്രതിപക്ഷ നേതാവ് കലിപ്പിൽ; രാഹുൽ മാങ്കൂട്ടത്തിലിന് അകമ്പടി പോയ നേമം ഷജീറിനെ കാണാൻ കൂട്ടാക്കിയില്ല
"കെ.ടി. ജലീലിനെ കണ്ടവരുണ്ടോ? മുസ്ലീം ലീഗ്... ദോത്തി ചലഞ്ച് എന്നൊക്കെ ഇടക്ക് വിളിച്ചു പറയും"; പരിഹസിച്ച് പി.കെ. ഫിറോസ്

നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിനമാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവിൻ്റെ വിലക്ക് ലംഘിച്ചുള്ള രാഹുലിൻ്റെ വരവ് വലിയ വിവാദമായിരുന്നു. എന്നാൽ, നിയമസഭാ സമ്മേളനത്തിന് എത്തിയത് പാർട്ടിയെയോ ഒരു നേതാവിനെയോ ധിക്കരിച്ചല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. പാർട്ടി അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുത്താൽ അതിനെ ധിക്കരിക്കുന്ന ഒരു പ്രവർത്തകനല്ല താനെന്നും സസ്പെൻഷനിലാണെങ്കിലും പരിപൂർണമായി പാർട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com