ഒടുവിൽ മഞ്ഞുരുക്കം; അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ പെരുന്നയിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപും അതിന് ശേഷവും ഇരുനേതാക്കളും തമ്മിലുള്ള പലവിധ അഭിപ്രായവ്യത്യാസങ്ങൾ പലവേദികളിലും ഉയർന്ന് വന്നിരുന്നു.
V.D. Satheesan heads to Perunna after five years
അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ പെരുന്നയിലേക്ക്
Published on: 
Updated on: 

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായുള്ള പിണക്കം മാറുന്നു. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ വി.ഡി. സതീശൻ പെരുന്നയിലെത്തും. നീണ്ട അഞ്ച് വർഷത്തിന് ശേഷമാണ് സതീശൻ എൻഎസ്എസ് ആസ്ഥാനത്ത് എത്തുന്നത് എന്നതാണ് പ്രത്യേകത.

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപും അതിന് ശേഷവും ഇരുനേതാക്കളും തമ്മിൽ പലവിധ അഭിപ്രായവ്യത്യാസങ്ങൾ പലവേദികളിലും ഉയർന്നിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് മുഖ്യമന്ത്രി പെരുന്നയിലെത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ. മുരളീധരനും മന്നംജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കും.

V.D. Satheesan heads to Perunna after five years
വാഹന പിഴ അടക്കാൻ സന്ദേശം; ഒറ്റ ക്ലിക്കിൽ കൊണ്ടോട്ടി സ്വദേശിക്ക് നഷ്ടപ്പെട്ടത് 3.89 ലക്ഷം

ജനുവരി രണ്ടിന് നടക്കുന്ന മന്നംജയന്തി ആഘോഷത്തിൽ പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള പ്രശ്നങ്ങൾ എല്ലാം തീർത്തു. അന്ന് പറഞ്ഞ പരാമർശങ്ങൾ ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചുവെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി. വി.ഡി സതീശനുമായി ഇപ്പോൾ അഭിപ്രായ വ്യത്യാസങ്ങളില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തിൽ വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കൾ തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾ അവർക്ക് തോന്നുകയാണെങ്കിൽ തിരുത്തട്ടെ. മുഖ്യമന്ത്രിയുമായി നല്ല അടുപ്പത്തിൽ മുന്നോട്ട് പോകുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് സതീശൻ മുമ്പ് നടത്തിയ പ്രസ്താവനയായിരുന്നു മുൻപ് സുകുമാരൻ നായരെ ചൊടിപ്പിച്ചത്.

V.D. Satheesan heads to Perunna after five years
മെസ്സിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസ്; വി. അബ്ദുറഹിമാനെ ഉടൻ പ്രതി ചേർക്കും