'കേരളമേ... ഇതാണ് നായകൻ'; വി.ഡിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ...
'കേരളമേ... ഇതാണ് നായകൻ'; വി.ഡിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
Source: FB
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. പൊതുഭരണ വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ഇന്ന് ഏഴു മണിക്ക് ശേഷം വി.ഡി. സതീശൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അനുമതി തേടിയേക്കും.

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിലാണ് പതിനൊന്നാം ദിവസം ഡൽഹിയിൽ നിന്നും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച് പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചത്.

'കേരളമേ... ഇതാണ് നായകൻ'; വി.ഡിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
വി.ഡിക്ക് അഭിനന്ദനപ്രവാഹം; ആശംസകളറിയിച്ച് നേതാക്കൾ

മന്ത്രിമാരെ പാർട്ടി കൂട്ടായി തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ അറിയിച്ചു. നിയമസഭ കക്ഷി യോഗം വൈകീട്ട് ചേരും. ഔപചാരികമായി സതീശനെ നേതാവായി തെരഞ്ഞെടുക്കും. സതീശൻ കെപിസിസി ആസ്ഥാനത്തെത്തിയിട്ടുണ്ട്.

ടീം യുഡിഎഫിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു സതീശൻ്റെ ആദ്യപ്രതികരണം. കേരളത്തിലെ ജനങ്ങൾ ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണ്. ജനങ്ങളോട് പറഞ്ഞ ഓരോ കാര്യങ്ങളും ഒന്നൊന്നായി നടപ്പിലാക്കും. ഞങ്ങൾ ടീം യുഡിഎഫാണ്. രാഷ്ട്രീയ പ്രവർത്തനത്തിൻ്റെയും പൊതുപ്രവർത്തനത്തിൻ്റെയും നിർവചനം മാറ്റി എഴുതും. എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്ത് കേരളത്തിൽ പുതുയുഗം സൃഷ്ടിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

News Malayalam 24x7
newsmalayalam.com