തിരിച്ചടി നേരിട്ടാൽ രാഷ്‌ട്രീയ വനവാസത്തിന് പോകും, മറിച്ചാണെങ്കിൽ അത് ടീം യുഡിഎഫിൻ്റെ വിജയം: വി.ഡി. സതീശൻ

പറവൂരിൽ ഉള്ളവരൊക്കെ എൻ്റെ ബന്ധുക്കളാണെന്നും സതീശൻ പറഞ്ഞു.
തിരിച്ചടി നേരിട്ടാൽ രാഷ്‌ട്രീയ വനവാസത്തിന് പോകും, മറിച്ചാണെങ്കിൽ അത് ടീം യുഡിഎഫിൻ്റെ വിജയം: വി.ഡി. സതീശൻ
Published on
Updated on

കൊച്ചി: കേരളത്തിൽ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറവൂർ മണ്ഡലം സ്ഥാനാർഥി വി.ഡി. സതീശൻ. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ വനവാസത്തിന് പോകുമെന്നും, വിധി മറിച്ചാണെങ്കിൽ അത് ടീം യുഡിഎഫിൻ്റെ വിജയമാകുമെന്നും സതീശൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

പറവൂരിൽ ഉള്ളവരൊക്കെ എൻ്റെ ബന്ധുക്കളാണ്. എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൺ തൻ്റെ വളരെ അടുത്ത സുഹൃത്താണ് എന്നും തെരഞ്ഞെടുപ്പ് ആയാലും ഞങ്ങളുടെ ബന്ധത്തിന് യാതൊരു പോറലും ഏൽക്കരുതെന്നാണ് പേരുടെ നിർബന്ധമെന്നും സതീശൻ പറഞ്ഞു.

തിരിച്ചടി നേരിട്ടാൽ രാഷ്‌ട്രീയ വനവാസത്തിന് പോകും, മറിച്ചാണെങ്കിൽ അത് ടീം യുഡിഎഫിൻ്റെ വിജയം: വി.ഡി. സതീശൻ
സണ്ണി ജോസഫ് എംഎല്‍എ മാത്രമായിരിക്കില്ല, അടുത്ത സര്‍ക്കാരിനെ നയിക്കുന്ന മുഖങ്ങളില്‍ ഒന്നായിരിക്കും: ഷാഫി പറമ്പില്‍

എൽഡിഎഫ് സർക്കാർ കേരളത്തെ തകർത്ത് തരിപ്പണമാക്കിയെന്നും സമ്പദ് വ്യവസ്ഥ തകർത്തെന്നും ജനജീവിതം ദുരിതപൂർണമാക്കിയെന്നും സതീശൻ വിമർശിച്ചു. കേരളത്തിന് ഇതിൽ നിന്നും കരകയറാൻ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട് എന്നും സതീശൻ പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും സീറ്റ് വിഭിജനത്തിൽ തർക്കമുണ്ടായില്ലെന്നും സതീശൻ വ്യക്തമാക്കി. ചില സീറ്റുുകളിലെ സ്ഥാനാർഥി പ്രഖ്യാപനം മനപൂർവം വൈകിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ വിസ്മയങ്ങൾ ഉണ്ടായില്ലേ എന്നും സതീശൻ ചോദിച്ചു.

Related Stories

മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്, ഒന്നും കൂടി ചോദിച്ചിരുന്നെങ്കിൽ ആ 'ഡാഷും' കൂടി പൂരിപ്പിച്ചേനെ: വി.ഡി. സതീശൻ
വി.ഡി. സതീശൻ
"യുഡിഎഫ് 100 സീറ്റ് നേടിയില്ലെങ്കിൽ വി.ഡി. സതീശൻ വനവാസത്തിന് പോകണം, വാക്ക് പാലിക്കണം"; ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്നും കെ. സുധാകരൻ
തെരഞ്ഞെടുപ്പിൽ ഒരു ഡസൻ മന്ത്രിമാർ തോൽക്കും, മന്ത്രിമാർക്കെതിരെ ശക്തമായ വികാരം; പ്രവചനവുമായി പ്രതിപക്ഷ നേതാവ്
News Malayalam 24x7
newsmalayalam.com