കേസിൽ പ്രതിയായി എന്നതിന്റെ പേരിൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ ആകില്ല: വി.ഡി. സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു
Rahul mamkoottathil, VD Satheesan
രാഹുൽ മാങ്കൂട്ടത്തിൽ, വി.ഡി. സതീശൻSource: facebook
Published on
Updated on

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കേണ്ടെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാൻ എത്തിക്സ് കമ്മിറ്റിക്കും നിയമസഭയ്ക്കും അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് ഈ വിഷയത്തിലെ നിലപാടല്ല. പൊതു നിലപാടാണ്. കേസിൽ പ്രതിയായി എന്നതിന്റെ പേരിൽ അയോഗ്യനാക്കാൻ ആകില്ലെന്നും സതീശൻ വ്യക്തമാക്കി.

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിനെ എതിർക്കാനാണ് യുഡിഎഫ് തിരുമാനം. കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്വഴക്കമില്ല എന്ന യുഡിഎഫ് പാർലമെന്ററി പാർട്ടിയിലെ വിലയിരുത്തലിലാണ് തീരുമാനം. എത്തിക്സ് കമ്മറ്റി അധികാരപരിധി കടന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും വിലയിരുത്തൽ. റോജി എം. ജോണും യു.എ. ലത്തിഫുമാണ് എത്തിക്സ് കമ്മറ്റിയിൽ ഈ നിലപാടിനെ എതിർക്കുക.

Rahul mamkoottathil, VD Satheesan
കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്‌വഴക്കമില്ല; രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കുന്നത് എതിർക്കാൻ യുഡിഎഫ്

കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതിന് മുന്നേ തന്നെ അയോ​ഗ്യരാക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നാണ് നി​ഗമനം. എന്നാൽ രാഹുലിനെ പുറത്താക്കിയ നടപടിയിൽ മാറ്റമില്ല. കോൺഗ്രസ് നിലപാടിനോട് ഘടകകക്ഷികൾക്കും യോജിപ്പെന്നാണ് വിവരം.

News Malayalam 24x7
newsmalayalam.com