

തിരുവനന്തപുരം: വി.ഡി. സതീശന്‍ അനുകൂല പരസ്യ പ്രതിഷേധത്തില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് നീക്കം. 15 ഓളം നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെമ്പഴന്തി അനില്‍ ഉള്‍പ്പെടെയുള്ളവരോട് വിശദീകരണം ചോദിച്ചു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപനും നോട്ടീസ് നല്‍കി. കെപിസിസി അംഗമാണ് ചെമ്പഴന്തി അനില്‍.
കൈമനം പ്രഭാകരന്‍, ടി. സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങിയ നേതാക്കളും കെപിസിസി നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നടത്തിയ ശക്തിപ്രകടനത്തിലാണ് നടപടി.
കെപിസിസി വിലക്ക് ലംഘിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച് പ്രകടനം നടത്തിയത് എന്ത് കാരണത്താല്‍ എന്ന് വിശദീകരിക്കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ സംഘടനാ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
തിരുവനന്തപുരത്തിന് പുറമെ, കോഴിക്കോടും എറണാകുളത്തും കൊടുങ്ങല്ലൂരുമൊക്കെ വി.ഡി. സതീശന് വേണ്ടി പ്രകടനവും റാലിയും നടന്നിരുന്നു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഇതുവരെ തീരുമാനമാകാതെ തുടരുന്നതിനിടെയാണ് തിരുവനന്തപുരത്തെ പ്രതിഷേധത്തില്‍ നടപടിയുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രി പദത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം ഇതുവരെയും വരാത്ത സാഹചര്യത്തില്‍ നേതാക്കള്‍ക്ക് വേണ്ടിയുള്ള പ്രകടനങ്ങള്‍ കെപിസിസി വിലക്കിയിരുന്നു. രആര്‍ക്കെങ്കിലും വേണ്ടി പ്രകടനങ്ങള്‍ നടത്തുന്നതും പരസ്യ പ്രസ്താവനകള്‍ നടത്തുന്നതും തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു.