

ഇടുക്കി: വോട്ടെണ്ണലിന് ഒരുദിവസം മാത്രം ബാക്കിനിൽക്കെ വി.ഡി.സതീശന് വേണ്ടി വീണ്ടും ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. തൊടുപുഴയിലാണ് വി.ഡി. സതീശന് വേണ്ടിയാണ് കൂറ്റൻ ഫ്ളക്സ് ബോർഡ് വച്ചിരിക്കുന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപം ഇന്നലെ രാത്രിയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്.
പട നയിച്ചവൻ നാടു നയിക്കും, നിലപാടിൻ്റെ രാജകുമാരന് അഭിവാദ്യം എന്നിങ്ങനെയാണ് ബോർഡിലുള്ളത്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.
അതിനിടെ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർഥി ടി.പി. ഷാജിക്ക് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. നിയുക്ത എംഎൽഎ ടി.പി. ഷാജിക്ക് അഭിവാദ്യമർപ്പിച്ചാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്. പട്ടാമ്പിയിൽ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടി.പി. ഷാജിക്ക് അഭിവാദ്യങ്ങൾ എന്നതാണ് ഫ്ലക്സ് ബോർഡിലുള്ളത്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് ഫ്ളക്സ് ബോർഡ് വച്ചതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.