"പാളികൾ മറിച്ച് വിറ്റെന്ന് പറഞ്ഞിട്ടില്ല"; ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്കെതിരായ പരാമർശത്തിൽ മലക്കം മറിഞ്ഞ് വി.ഡി. സതീശൻ

പാളികൾ കടകംപള്ളി മറിച്ച് വിറ്റെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ്റെ അഭിഭാഷകൻ കോടതിയിൽ...
"പാളികൾ മറിച്ച് വിറ്റെന്ന് പറഞ്ഞിട്ടില്ല"; ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്കെതിരായ പരാമർശത്തിൽ മലക്കം മറിഞ്ഞ് വി.ഡി. സതീശൻ
Source: Files
Published on
Updated on

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾ മറിച്ചുവിറ്റതുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോടതിയിൽ നിലപാട് മാറ്റി. സ്വർണപ്പാളികൾ കടകംപള്ളി മറിച്ചുവിറ്റെന്നോ അതിൽ അദ്ദേഹത്തിന് പങ്കുണ്ടെന്നോ താൻ പറഞ്ഞിട്ടില്ലെന്ന് സതീശന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് തുടർവാദത്തിനായി ഈ മാസം 29ലേക്ക് മാറ്റി.

സതീശൻ്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ച പ്രധാന വാദങ്ങൾ:

- വ്യക്തിപരമായ ആരോപണമല്ല: സ്വർണ്ണപ്പാളി വിവാദത്തിൽ കടകംപള്ളി സുരേന്ദ്രന് പങ്കുണ്ടെന്ന് സതീശൻ പറഞ്ഞിട്ടില്ല. അന്നത്തെ ദേവസ്വം മന്ത്രി എന്ന നിലയിൽ കാര്യങ്ങൾ അറിയാമായിരുന്നു എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ഇത് സതീശന്റെ വ്യക്തിപരമായ അഭിപ്രായമല്ല, മറിച്ച് പാർട്ടിയുടെയും മുന്നണിയുടെയും നിലപാടാണെന്നും അഭിഭാഷകൻ വാദിച്ചു.

- മന്ത്രിയുടെ ഉത്തരവാദിത്തം: ദേവസ്വം ബോർഡ് സ്വതന്ത്ര സ്ഥാപനമാണെങ്കിലും അംഗങ്ങളെ നിയോഗിക്കുന്നത് സർക്കാർ ആയതിനാൽ വകുപ്പ് മന്ത്രി എന്ന നിലയിൽ കടകംപള്ളിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സതീശൻ കോടതിയിൽ വ്യക്തമാക്കി.

- മാനനഷ്ടത്തിന് തെളിവെവിടെ: തന്റെ ആരോപണം മൂലം കടകംപള്ളിക്ക് എന്ത് മാനനഷ്ടമാണ് ഉണ്ടായതെന്നും എത്രപേർ അദ്ദേഹത്തെ സംശയിച്ചുവെന്നും അതിന് തെളിവ് ഹാജരാക്കാൻ പരാതിക്കാരന് സാധിക്കണമെന്നും സതീശന്റെ വക്കീൽ ആവശ്യപ്പെട്ടു.

- രാഷ്ട്രീയ പ്രേരിതം: സമാനമായ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ കേസ് നൽകാതെ സതീശനെതിരെ മാത്രം നടപടി സ്വീകരിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഭാഗം ആരോപിച്ചു.

"പാളികൾ മറിച്ച് വിറ്റെന്ന് പറഞ്ഞിട്ടില്ല"; ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്കെതിരായ പരാമർശത്തിൽ മലക്കം മറിഞ്ഞ് വി.ഡി. സതീശൻ
സ്വർണക്കൊള്ളയെ പ്രതിരോധിക്കാൻ മുന്നിൽ; ശൈലജയെ കളത്തിലിറക്കിയത് തെരഞ്ഞെടുപ്പ് സ്ട്രാറ്റജി?

ആരോപണം ഉന്നയിച്ച് 106 ദിവസങ്ങൾ പിന്നിട്ടിട്ടും സതീശൻ ഇതുവരെയും തെളിവുകൾ ഹാജരാക്കിയിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com