
കേസും പരാതിയുമില്ലാതിരുന്നിട്ടും ധാര്‍മികയുടെ പുറത്താണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഹുലിനെ പ്രതിപക്ഷ നേതാവ് സംരക്ഷിക്കുന്നവെന്ന ആരോപണമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശത്തിന് പ്രത്യേക നന്ദിയെന്നും വി.ഡി. സതീശന്‍.
തന്റെ നേരെ വിരല്‍ ചൂണ്ടിയ മുഖ്യമന്ത്രിയുടെ നെഞ്ചിലേക്കാണ് ബാക്കി നാല് വിരലും. ലൈംഗികാരോപണം നേരിടുന്ന രണ്ട് പേര്‍ മന്ത്രിസഭയിലുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടി കൈ പൊക്കുന്ന എംഎല്‍എ റേപ്പ് കേസിലെ പ്രതിയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കേസെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്
സിപിഐഎം സീനിയര്‍ നേതാവ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ആരോപണം ഉന്നയിച്ച സീനിയര്‍ നേതാവിനെ മുഖ്യമന്ത്രി അപ്രസക്തനാക്കിയെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ആരോപണ വിധേയനെ തന്റെയൊപ്പം മുഖ്യമന്ത്രി ചേര്‍ത്തുനിര്‍ത്തുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരവതാരം വന്നപ്പോള്‍ മുഖ്യമന്തിയുടെ പ്രിന്‍സിപ്പാള്‍ സെക്രട്ടറി ആരോടൊപ്പം ആയിരുന്നു.
ആ അവതാരം എത്ര സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചു. എന്നിട്ടും ആര്‍ക്കെതിരേയും കേസെടുത്തില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈകുന്നേരം ആയാല്‍ എവിടെയായിരുന്നു എന്നും വി.ഡി. സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ അമിതാധികാരം ഉണ്ടായിരുന്ന 'അവതാരം' എത്ര സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചു? മറ്റൊരു മുന്‍ എംഎല്‍എയുടെ വാട്‌സാപ് സന്ദേശം രണ്ട് രണ്ടര കൊല്ലമായി പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തോട് മുഖ്യമന്ത്രി ഒരു വിശദീകരണം ചോദിച്ചോ ? മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ഏര്‍പ്പാട് മുഴുവന്‍ നടക്കുന്നത്എന്നും വി.ഡി. സതീശന്‍ പറഞ്ഞു.
പിണറായി വിജയനെ പോലെ ലൈംഗിക അപവാദ കേസുകളില്‍ പെട്ടവരെ ഇതുപോലെ സംരക്ഷിച്ച ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ ഇല്ല. പരാതിയും കേസും ഇല്ലാത്ത ആരോപണത്തിലാണ് കോണ്‍ഗ്രസ് നടപടി എടുത്തത്. ഒരു കളങ്കിത വ്യക്തിത്വം നേതാക്കളുടെ അക്കൌണ്ടിലേക്ക് വരെ പണം അയച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായി വരെ ബന്ധമുണ്ടെന്ന് ആരോപണം വന്നിട്ട് മറുപടി പറഞ്ഞോ എന്നും വി.ഡി. സതീശന്‍ ചോദിച്ചു.
ഹവാല, റിവേഴ്‌സ് ഹവാല ഇടപാട് ശ്രദ്ധിക്കാതിരിക്കാനാണ് നടപടിയെടുത്തിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സമരം തുടരുന്നത്. സിംഗിള്‍ ടെണ്ടറില്‍ 517 രൂപ 108 ആംബുലന്‍സ് കരാര്‍ കമ്പനിക്ക് കൊടുത്തു. ഇപ്പോഴത്തെ ഇടപാടിലും ടെണ്ടര്‍ തുകകള്‍ ചോര്‍ത്തി നല്‍കിയെന്ന് ആക്ഷേപമുണ്ട്.
ഭൂപതിവ് ചട്ടം പ്രഖ്യാപിച്ചു. 2024 ജൂണ്‍ വരെയുള്ള നിര്‍മാണം ക്രമപ്പെടുത്തും. ക്രമപ്പെടുത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് എന്തിനാണ്? നേരത്തേ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയവരോട് എന്തിനാണ് ഫീസ് ഈടാക്കുന്നത്? ഒരു പ്രാവശ്യം ഫീസ് വാങ്ങിയവരോട് വീണ്ടും ഫീസ് വാങ്ങുകയാണ് ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.