വാൽപ്പാറയിൽ മലയാളി അധ്യാപകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; എട്ട് പേർക്ക് ദാരുണാന്ത്യം

മലപ്പുറം സ്വദേശികളായ അധ്യാപകരാണ് അപകടത്തിൽ മരിച്ചത്...
അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ
അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾSource: News Malayalam 24x7
Published on
Updated on

തമിഴ്നാട്: വാൽപ്പാറയിൽ വാഹനാപകടത്തിൽ എട്ട് മലയാളി അധ്യാപകർക്ക് ദാരുണാന്ത്യം. വാൽപ്പാറ - പൊള്ളാച്ചി പാതയിൽ 13ാം ഹെയർപിൻ വളവിലാണ് അപകടമുണ്ടായത്.

മലപ്പുറം ജില്ലയിലെ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിൽ നിന്നും അധ്യാപകർ വിനോദയാത്ര പോയ ടെമ്പോ ട്രാവലർ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. അതിരപ്പിള്ളി ഭാഗത്ത് നിന്ന് പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലർ ഹെയർപിൻ കൈവരിയിലേക്ക് ഇടിച്ചു കയറുകയും കൊക്കയിലേക്ക് മറിയുകയുമായിരുന്നു. ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മലപ്പുറം സ്വദേശികളാണ് മരിച്ച അധ്യാപകർ. ചില അധ്യാപകർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ട്രാവലറിൽ 13 പേരാണ് ആകെ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഘം യാത്ര തിരിച്ചത്.

അപകടം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ
അറ്റകുറ്റപ്പണികൾക്കായി ചാലക്കുടി പാലം നാളെ അടയ്ക്കും; ഗതാഗത ക്രമീകരണം ഏർപ്പെടുത്തി പൊലീസ്

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com