

തിരുവനന്തപുരം: മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് ഫോറസ്റ്റ് കോടതി അവധിയായതിനാൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ശശിക്ക് ജാമ്യം നൽകിയത്.