സാമ്പത്തിക ക്രമക്കേടിന് പിന്നാലെ സസ്പെൻഷൻ; വെള്ളനാട് സഹകരണ ബാങ്ക് സെക്രട്ടറി ജീവനൊടുക്കി

സഹകരണ ബാങ്ക് സെക്രട്ടറിയായ അനിൽകുമാറാണ് ജീവനൊടുക്കിയത്.
suicide
Published on
Updated on

തിരുവനന്തപുരം: വെള്ളനാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അനിൽ കുമാർ (55) ജീവനൊടുക്കി. ബാങ്കിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷന് പിന്നാലെയാണ് അമ്പിളി ജീവനൊടുക്കിയത്.

നിലവിൽ സിപിഐഎം നേതാവായ വെള്ളനാട് ശശി പ്രസിഡൻ്റ് ആയിരിക്കെയാണ് ക്രമക്കേടുകൾ നടന്നത് എന്ന ആരോപണം ഉയരുന്നുണ്ട്. സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയിരിക്കുമ്പോൾ വെള്ളനാട് ശശി കോൺഗ്രസ് നേതാവായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com