"മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല"; കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഭയന്നോടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

ഭരണത്തിലേറും മുൻപേ ലീഗ് കേരളം ഭരിക്കാൻ തുടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശൻ
Vellapally Natesan against Muslim League
കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഭയന്നോടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
Published on
Updated on

ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് ആക്ഷേപം. "മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല"; ഭരണത്തിലേറും മുൻപേ ലീഗ് കേരളം ഭരിക്കാൻ തുടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.

തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ച് തെരുവിൽ ആക്ഷേപിക്കാൻ ലീഗ് ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഭയന്നോടില്ല; ഏത് വെല്ലുവിളിയും നേരിടാൻ എസ്എൻഡിപി യോഗം സജ്ജമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗ് നേതൃത്വം ഇരട്ടത്താപ്പ് നിർത്തണം. കെ.എം ഷാജിയെപ്പോലെ വർഗീയവിഷം ചീറ്റുന്നവരെ മന്ത്രിയാക്കാൻ നീക്കമെന്നും ആക്ഷേപം.

Vellapally Natesan against Muslim League
മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ഉറപ്പ് നൽകാതെ കോൺഗ്രസ്; നേതൃയോഗം ചേരാൻ ലീഗ്, പി.കെ. ബഷീറിനായി സൈബർ അണികൾ

മതേതര വിരുദ്ധതയെ എതിർക്കുന്നവരെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കാൻ ലീഗ് ശ്രമിക്കുന്നുവെന്ന് യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. അധി​കാരക്കസേരകൾ ഉറപ്പായതോടെ യുഡി​എഫി​ലെ പ്രധാന ഘടകകക്ഷി​യായ മുസ്ലീം ലീഗ് നേതാക്കളുടെയും അണി​കളുടെയും വാക്കുകളി​ലും പ്രവൃത്തി​കളി​ലും അപകടകരമായ ചി​ല സൂചനകൾ വ്യക്തമാകുന്നുണ്ട്.

കോൺ​ഗ്രസി​ൻ്റെ മുഖ്യമന്ത്രിയെ​ കോൺ​ഗ്രസ് തീരുമാനി​ച്ചുകൊള്ളാമെന്ന് അഭി​പ്രായം പറഞ്ഞതി​ന് മൂവാറ്റുപുഴ നി​യുക്ത എം.എൽ.എ. മാത്യു കുഴൽനാടനെതി​രെ അവി​ടെ സ്വന്തം മുന്നണി​യി​ൽപ്പെട്ട ലീഗുകാർ അധി​ക്ഷേപ പ്രകടനം നടത്തി​. തി​രഞ്ഞെടുപ്പ് വി​ജയത്തി​ന് മാത്യു നി​ശ്ചയി​ച്ച സ്നേഹവി​രുന്നുപോലും നടത്താനാവാത്ത ദുരവസ്ഥ ഈ കേരളത്തി​ലുണ്ടായി​.

എൻഎസ്എസ് ജനറൽ സെക്രട്ടറി​ സുകുമാരൻ നായരും വെള്ളാപ്പള്ളി​ നടേശനുമാണ് ഇപ്പോൾ ലീഗി​ൻ്റെ മുഖ്യശത്രുക്കൾ. മതസൗഹാർദത്തി​ന് വേണ്ടി​ പ്രവർത്തി​ക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി​​ മതവി​ദ്വേഷം പ്രചരി​പ്പി​ക്കുകയുമാണ് ലീഗ്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തി​രിച്ചറിയുന്നുണ്ട്. കേരളത്തി​ലെ മതേതര സമൂഹത്തി​ന് മുന്നി​ൽ ഉടുമുണ്ട് അഴി​ഞ്ഞ നി​ലയി​ൽ നിൽക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം.

Vellapally Natesan against Muslim League
രണ്ടാം മന്ത്രിസ്ഥാനമെന്ന നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം; ഇല്ലെങ്കിൽ സുപ്രധാന വകുപ്പ് നൽകണമെന്ന് ആവശ്യം

ഭരണക്കസേരയി​ലേറി​ക്കഴി​ഞ്ഞ് ഇവർ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കാണാനി​രി​ക്കുന്നതേയുള്ളൂ. മതത്തി​ൻ്റെ പേരി​ലുള്ള ഈ സംഘടനയ്ക്ക് മതേതരത്വത്തെക്കുറി​ച്ച് പറയാൻ ഒരർഹതയും ഇല്ല. ഇന്ത്യയെ മതപരമായി​ വി​ഭജി​ക്കാൻ മുന്നി​ൽ നി​ന്ന അഖിലേന്ത്യാ ലീഗി​ൻ്റെ അവശി​ഷ്ടമാണ് കേരളത്തി​ലെ മുസ്ലീം ലീഗെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹി​ന്ദുക്കളെ കൊന്നുതള്ളി​യ മലബാർ കലാപത്തിൻ്റെ നാട്ടി​ലാണ് മുസ്ലീം ലീഗ് വളർന്ന് പന്തലി​ച്ചത്. അന്ന് അവി​ടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി​ മാറ്റി​യ തന്ത്രമൊന്നും ഇനി​ വി​ലപ്പോകി​ല്ല. സമുദായത്തെ തകർക്കാൻ ലീഗെന്നല്ല, ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി​ ഇന്ന് യോഗത്തി​നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com