എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്, മനസുകൊണ്ട് അദ്ദേഹം ഭക്തനാണ്; ഇന്ന് അയ്യപ്പനെ ഹൃദയംകൊണ്ട് സ്വീകരിച്ചു: വെള്ളാപ്പള്ളി നടേശന്‍

''ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ട്. അയ്യപ്പനെ അദ്ദേഹം ഇന്ന് ഹൃദയം കൊണ്ട് സ്വീകരിച്ചു''
എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്, മനസുകൊണ്ട് അദ്ദേഹം ഭക്തനാണ്; ഇന്ന് അയ്യപ്പനെ ഹൃദയംകൊണ്ട് സ്വീകരിച്ചു: വെള്ളാപ്പള്ളി നടേശന്‍
Published on

ആഗോള അയ്യപ്പ സംഗമം വലിയ വിജയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്ക് പിണറായി വിജയനെ വലിയ ഇഷ്ടമാണ്. പിണറായി മനസുകൊണ്ട് ഒരു ഭക്തനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'അദ്ദേഹത്തെ ഞാനും അദ്ദേഹം എന്നെയും പൊക്കി കൊണ്ട് നടന്നിട്ടില്ലേ. എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അടുത്ത തവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രിയായിട്ട് വരണം. വേറെ ആരെങ്കിലും മുഖ്യമന്ത്രിയായതുകൊണ്ട് കാര്യമില്ല. പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടില്ലേ. ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ട്. അയ്യപ്പനെ അദ്ദേഹം ഇന്ന് ഹൃദയം കൊണ്ട് സ്വീകരിച്ചു. അപ്പോള്‍ ഭക്തനല്ലെങ്കില്‍ എനിക്ക് അത് വേണ്ടെന്ന് പറഞ്ഞ് വിളക്ക് വാങ്ങാതിരിക്കാമായിരുന്നല്ലോ. അദ്ദേഹം അത് വാങ്ങിയില്ലേ,' വെള്ളാപ്പള്ളി പറഞ്ഞു.

എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്, മനസുകൊണ്ട് അദ്ദേഹം ഭക്തനാണ്; ഇന്ന് അയ്യപ്പനെ ഹൃദയംകൊണ്ട് സ്വീകരിച്ചു: വെള്ളാപ്പള്ളി നടേശന്‍
മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല, എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം: മുഖ്യമന്ത്രി

ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം മുതല്‍ തന്നെ വെള്ളാപ്പള്ളി നടേഷന്‍ പിന്തുണ അറിയിച്ചിരുന്നു. ഇന്ന് സംഗമം നടക്കുന്നിടത്തേക്ക് എത്തിയതും മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ചാണ്. മുഖ്യമന്ത്രിക്കൊപ്പം ഒരു വാഹനത്തിലാണല്ലോ എത്തിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വെള്ളാപ്പള്ളിയുടെ മറുപടി.

ഇടതുപക്ഷത്ത് നിന്ന് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എല്ലാവരെയും കൊണ്ട് നടക്കാനുള്ള കഴിവ് എല്ലാവരെയും മെരുക്കി കൊണ്ടു പോകാനുള്‌ല ശക്തിയും ഇന്ന് പിണറായിക്കുള്ളതുപോലെ മറ്റാര്‍ക്കും ഇല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഗമം വിലക്കാന്‍ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ട ഉണ്ടാകാം. യഥാര്‍ത്ഥ ഭക്തരുടെ സ്വഭാവം ഭഗവത്ഗീത വ്യക്തമാക്കിയുണ്ട്. 12ാം അധ്യയത്തില്‍ 13 മുതല്‍ 20 വരെ ശ്ലോകങ്ങളില്‍ അത് പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com