"സംഘടിത മതശക്തികൾ എല്ലാം കൊണ്ടുപോകുന്നു; ന്യൂനപക്ഷ സമൂഹം സമ്പന്നരായി ജീവിക്കുന്നു": ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും നമുക്കു മാത്രം വീടില്ല. മറ്റുള്ളവർ മണിമാളികകൾ വച്ച് പിന്നെയും പിന്നെയും വളരുന്നു എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Vellappally Natesan
Published on
Updated on

തിരുവനന്തപുരം: ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന ആവർത്തിച്ച് വെള്ളാപ്പള്ളി നടേശൻ. സംഘടിത മതശക്തികൾ എല്ലാം കൊണ്ടുപോകുമ്പോൾ ഭൂരിപക്ഷം കിടക്കുന്നത് എവിടെ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും ഭൂരിപക്ഷത്തിന് ദുരിതവും തൊഴിലുറപ്പും മാത്രമാണ് ഉള്ളത്. ന്യൂനപക്ഷ സമൂഹം സമ്പന്നരായി ജീവിക്കുന്നു എന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.

സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര നാളായിട്ടും നമുക്കു മാത്രം വീടില്ല. മറ്റുള്ളവർ മണിമാളികകൾ വച്ച് പിന്നെയും പിന്നെയും വളരുന്നു. അവർക്ക് പിന്നെയും സഹായങ്ങൾ കൊടുക്കാൻ പദ്ധതികൾ വരുന്നു. മറ്റു സമുദായങ്ങൾ സമ്പന്നരായി വാഴുന്നു. പാവങ്ങൾക്ക് വേണ്ടി പറയാൻ പാർലമെൻ്റിലും നിയമസഭയിലും തദ്ദേശസ്ഥാപനങ്ങളിലും പ്രതിനിധികൾ ഇല്ല. നമുക്ക് കൂട്ടായ്മ ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ വന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Vellappally Natesan
"ജീവന് ഭീഷണി, പൊലീസ് സംരക്ഷണം വേണം"; വി. കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയിൽ

"30 കൊല്ലം മുമ്പ് പട്ടിയുടെ വില എങ്കിലും ഈഴവർക്ക് കിട്ടിയിരുന്നോ. ഇപ്പൊ ഇത് പട്ടി അല്ല, മനുഷ്യൻ ആണെന്ന് മനസിലായില്ലേ. അത് ഞാൻ വന്നതിന് ശേഷമല്ലേ.നമുക്ക് ആരോടും വിദ്വേഷo വേണ്ട.വരും കാലം എങ്കിലും നമ്മുടേത് ആകണം. മറ്റുള്ളവരിൽ നിന്ന് പിടിച്ചു പറിക്കാൻ അല്ല", വെള്ളാപ്പള്ളി പറഞ്ഞു.

മമ്മൂട്ടിക്ക് പത്മഭൂഷൺ കിട്ടാൻ അർഹത ഉണ്ട്. കാരണം മമ്മൂട്ടി അഭിനയം നടത്തി. ഞാൻ എന്ത് അഭിനയിച്ചു. പത്മഭൂഷൺ ലഭിച്ചത് സമുദായത്തിനാണ്. ഞാൻ ഒറ്റയ്ക്ക് നിന്നാൽ സീറോ ആണ്, നിങ്ങൾ കൂടെ നിന്നപ്പോഴാണ് ഹീറോ ആയത്. നമ്മളുടെ കൂട്ടായ്മ ഉള്ള പ്രവർത്തനമാണ് അതിന് കാരണമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

Vellappally Natesan
തൃശൂരിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ചു; ഒരാൾ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

നമ്മുടെ കൂട്ടായ്മയെ തകർക്കാൻ പലരും വരും. യൂട്യൂബ് ചാനലുകളിൽ എന്നെ തെറി പറയിപ്പിക്കാൻ കാശ് കൊടുത്ത് ആളുകളെ ഇരുത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നെ കൊല്ലാൻ വരെ ശ്രമിച്ചിട്ടുണ്ട്. കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്ത് പോയതല്ലാതെ ഞാൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുന്നു എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com