വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി. ജയരാജൻ

വെള്ളാപ്പള്ളി നവോഥാന സമിതിയുടെ തലപ്പത്ത് നിൽക്കുമ്പോൾ തന്നെ, മകൻ ബിഡിജെഎസിനൊപ്പം സംഘപരിവാറിനെ ചേർത്ത് നിർത്തുന്നുവെന്നും പി. ജയരാജൻ...
വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി. ജയരാജൻ
Source: Files
Published on
Updated on

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നുവെന്ന് പി. ജയരാജൻ്റെ വിമർശനം.

വെള്ളാപ്പള്ളി നവോഥാന സമിതിയുടെ തലപ്പത്ത് നിൽക്കുമ്പോൾ തന്നെ, മകൻ ബിഡിജെഎസിനൊപ്പം സംഘപരിവാറിനെ ചേർത്ത് നിർത്തുന്നു. ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നും പി. ജയരാജൻ വിമർശിച്ചു. ശ്രീ നാരായണ ദർശനത്തിന് എതിരായ നിലപാടാണ് അതിന്റെ തലപ്പത്തിരിക്കുന്നവർ സ്വീകരിക്കുന്നതെന്നും പി. ജയരാജൻ കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിക്ക് രണ്ട് തോണിയിൽ കാല് വയ്ക്കുന്ന നിലപാട്: പി. ജയരാജൻ
"മേജർ രവിയെ പോലെ ഒരാൾ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയം"; നിയമ നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റിയിലും വർഗീയ വിരുദ്ധ നിലപാട് ശക്തമാക്കണമെന്നും വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണമെന്നും ആവശ്യം ഉയർന്നിരുന്നു.

News Malayalam 24x7
newsmalayalam.com