വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെ ? അതിജീവിതയോട് സുപ്രീം കോടതി

വേണു ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ അസാധാരണ നടപടി.
വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെ ? 
അതിജീവിതയോട് സുപ്രീം കോടതി
Published on
Updated on

ഡൽഹി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈംഗികാതിക്രമ കേസിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പരാതി മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന് സുപ്രീം കോടതി അതിജീവിതയോട് ചോദിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റെതാണ് ചോദ്യം. കേസ് സുപ്രീം കോടതിയുടെ മീഡിയേഷൻ സെൻ്ററിന് വിട്ടു. വേണു ഗോപാലകൃഷ്ണൻ്റെ മുൻകൂർ ജാമ്യ ഹർജിയിലാണ് കോടതിയുടെ അസാധാരണ നടപടി.

ലിറ്റ്മസ് 7 കമ്പനിയുടെ സിഇഒയാണ് വേണു ഗോപാലകൃഷ്ണൻ. ഒന്നരവർഷമായി ലൈംഗിക അതിക്രമം നേരിട്ടതായി പറഞ്ഞ യുവതി, പലതവണ രാജിക്കത്ത് നൽകിയിട്ടും സ്വീകരിച്ചില്ലെന്നും ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടിരുന്നു. മറ്റൊരിടത്തും ജോലി കിട്ടില്ലെന്ന് ഭയന്നാണ് കമ്പനിയിൽ പിടിച്ചു നിന്നതെന്ന് യുവതി പറഞ്ഞിരുന്നു.

വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെ ? 
അതിജീവിതയോട് സുപ്രീം കോടതി
"ഇങ്ങനെയൊരു കേസിൽപ്പെട്ട സിപിഐ നേതാവിൻ്റെ പേര് പറഞ്ഞാൽ ഒരു ലക്ഷം രൂപ നൽകും"; രാഹുൽ വിഷയത്തിൽ രാജ്യസഭയിലും വാക്‌പോര്

കമ്പനിയിലെ പരാതി പരിഹാര സെല്ലിൽ സിഇഒക്കെതിരെ ഡിസംബറിൽ തന്നെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. അനുഭവിച്ച കാര്യങ്ങൾ പറഞ്ഞ് പരസ്യമായി കമ്പനിയിൽ എല്ലാവർക്കും മെയിൽ അയച്ചതോടെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയുമാണ് ഭീഷണിപ്പെടുത്തിയതിനുൾപ്പെടെ കേസെടുത്തത്.

വേണു ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ് മധ്യസ്ഥതയിലൂടെ തീർത്തുകൂടെ ? 
അതിജീവിതയോട് സുപ്രീം കോടതി
"ഇപ്പോൾ ഇരയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നത് നിങ്ങൾ അല്ലെ"? സിപിഐഎമ്മിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com