ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മുഴുവൻ രേഖകളും ആവശ്യപ്പെട്ട് വിജിലൻസ്; ദേവസ്വം ബോർഡിന് കത്ത് നൽകി

അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് ഉന്നതതല നിർദേശമുണ്ട്
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മുഴുവൻ രേഖകളും ആവശ്യപ്പെട്ട് വിജിലൻസ്; ദേവസ്വം ബോർഡിന് കത്ത് നൽകി
Source: Files
Published on
Updated on

തിരുവനന്തപുരം: ശബരിമല കൊടിമര കൊള്ളയിൽ പിടിമുറുക്കി വിജിലൻസ് പ്രത്യേക അന്വേഷണ സംഘം. പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് വിജിലൻസ് മേധാവി മനോജ് എബ്രഹാം കത്ത് നൽകി. ഇന്ന് തന്നെ ദേവസ്വം ആസ്ഥാനത്തെത്തി ഫയലുകൾ കൈപ്പറ്റാനാണ് വിജിലൻസ് സംഘത്തിന്റെ നീക്കം. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് ഉന്നതതല നിർദേശമുണ്ട്.

കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരുടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. എല്ലാവരെയും നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് വിജിലൻസിൻ്റെ തീരുമാനം. അഭിഭാഷക കമ്മീഷനായിരുന്ന എഎസ്പി കുറുപ്പ്, തിരുവാഭരണം കമ്മീഷണർ, ശില്പി വെങ്കിടേഷ് എന്നിവരെയും വിജിലൻസ് വിളിച്ചുവരുത്തും.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മുഴുവൻ രേഖകളും ആവശ്യപ്പെട്ട് വിജിലൻസ്; ദേവസ്വം ബോർഡിന് കത്ത് നൽകി
ശബരിമല സ്വര്‍ണക്കൊള്ള: ആർക്കും മുൻകൂർ ജാമ്യമില്ലെന്ന് സുപ്രീം കോടതി; എസ്. ജയശ്രീ എസ്ഐടിക്ക് മുന്നിൽ ഹാജരാകണമെന്നും നിർദേശം

2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനഃപ്രതിഷ്ഠ നടന്നത്. ഇതിനായി സംഭാവന നൽകിയവരിൽ കൂടുതലും സിനിമാ മേഖലയിൽ നിന്നുളളവരാണെന്നാണ് നി​ഗമനം. പുനഃപ്രതിഷ്ഠയ്ക്കായി സ്വീകരിച്ച സംഭാവനയുടെ ഒരു രേഖയും കാണുന്നില്ലെന്നാണ് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചത്. അഭിഭാഷക കമ്മീഷണർ എഎസ്പി കുറുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം സുരേഷ് ഗോപി മാത്രമാണ് സംഭാവന നൽകിയവരുടെ പട്ടികയിൽ ഉളളത്. ഇതേ തുടർന്നാണ് വിജിലൻസിനോട് ഇക്കാര്യം പ്രത്യേകമായി അന്വേഷിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

നിർമാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതിൽ ചട്ടലംഘനം നടന്നെങ്കിൽ അക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുൾപ്പെടെ നിരവധിപേർ കൊടിമരത്തിനും വാജി വാഹനത്തിനും വേണ്ടി സ്വർണം നൽകിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മുഴുവൻ രേഖകളും ആവശ്യപ്പെട്ട് വിജിലൻസ്; ദേവസ്വം ബോർഡിന് കത്ത് നൽകി
ശബരിമല സ്വർണക്കൊള്ള: എൻ. വാസു പുറത്തേക്ക്, ജാമ്യം അനുവദിച്ച് കോടതി

ശബരിമലയിലെ കൊടിമരത്തിൻ്റെ പുനഃപ്രതിഷ്ഠയ്ക്കായി സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തൽ. സ്വർണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നൽകുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com