ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്

സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചതും കാര്യങ്ങൾ ഏകോപിപ്പിച്ചതും സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹൻലാലിൻ്റെ മൊഴി
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്
Published on
Updated on

പത്തനംതിട്ട: ശബരിമല കൊടിമരക്കൊള്ളയില്‍ മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി വിജിലൻസ് രേഖപ്പെടുത്തി. സ്വർണം സംഭാവന നൽകിയതിന്റെ വിവരങ്ങളാണ് നടൻമാരിൽ നിന്നും വിജിലൻസ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വർണം സംഭാവന നൽകണമെന്ന് അഭ്യർഥിച്ചതും കാര്യങ്ങൾ ഏകോപിപ്പിച്ചതും സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹൻലാലിൻ്റെ മൊഴി. രണ്ട് പവൻ സ്വർണമാണ് സംഭാവന ചെയ്തതെന്നും നടൻ മൊഴി നൽകി.

തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയ രണ്ട് പവൻ സ്വർണം സുഹൃത്ത് മുഖേനയാണ് പമ്പയിലെത്തിച്ചതെന്നും മോഹൻ ലാലിൻ്റെ മൊഴിയിൽ പറയുന്നു. തിരുവനന്തപുരത്ത് വച്ചാണ് മോഹൻലാലിൻ്റെ മൊഴിയെടുത്തത്. ദിലീപിൻ്റെ മൊഴി കൊച്ചിയിൽ വച്ചും രേഖപ്പെടുത്തി.

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ്
ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ; മത്സ്യബന്ധനത്തിന് വിലക്കില്ല

കേസിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെയും മൊഴി രോഖപ്പെടുത്തിയിരുന്നു. രണ്‍ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ് കുമാര്‍, ഷാജി കൈലാസ് ഉള്‍പ്പെടെയുള്ളവര്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ സമയത്ത് 27 പേരാണ് സ്വര്‍ണം നല്‍കിയതെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍ രേഖകളില്‍ കാണിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com