വിജയദശമി ദിനത്തിൽ ജ്ഞാനത്തിൻ്റെ ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ

കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് വിജയദശമി ആഘോഷം...
വിജയദശമി ദിനത്തിൽ ജ്ഞാനത്തിൻ്റെ ആദ്യാക്ഷര മധുരം നുകർന്ന് കുരുന്നുകൾ
Source: News Malayalam 24x7
Published on
Source: News Malayalam 24x7

കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് വിജയദശമി ആഘോഷം. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തും, പ്രത്യേക പൂജകളും നടന്നു.

Source: News Malayalam 24x7

തുഞ്ചൻ പറമ്പിൽ എഴുത്തുകാരും, സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പടെ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.

Source: News Malayalam 24x7

ഗവർണറും മന്ത്രിമാരും ഉൾപ്പടെ എഴുത്തിനിരുത്തൽ ചടങ്ങുകളിൽ പങ്കാളികളായി. പത്തനംതിട്ട ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വച്ച് രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു.

Source: FB/ V. Sivankutty

റോസ് ഹൗസിൽ നടന്ന ചടങ്ങിൽ ശിശു ക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് മന്ത്രി വി. ശിവൻകുട്ടി ആദ്യാക്ഷരം കുറിച്ചു. അവിടുത്തെ ഒൻപത് കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചു. അമ്മ, സ്നേഹം, നന്മ, നീതി എന്നിവയാണ് എഴുതിയത്.

Source: FB

രാജ്ഭവനിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ 41 കുഞ്ഞുങ്ങൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ ആദ്യാക്ഷരം കുറിച്ചു. ആദ്യാക്ഷരം കുറിച്ച കുഞ്ഞുങ്ങൾക്ക് ഗവർണർ മധുരവും സമ്മാനങ്ങളും നൽകി.

News Malayalam 24x7
newsmalayalam.com