കൊച്ചി: മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന പ്രസ്താവനയിൽ വിശദീകരണവുമായി കൊച്ചി മേയർ വി.കെ. മിനി മോൾ. സ്വാഭാവികമായി നന്ദി പറയുക മാത്രമാണ് താൻ ചെയ്തതെന്ന് മിനിമോൾ പറയുന്നു. ഓരോ വോട്ടറുമാണ് തൻ്റെ വിജയശില്പി എന്നാണ് ഉദ്ദേശിച്ചത്. താൻ ഒരു മതേതര വിശ്വാസിയാണെന്നും മിനി മോൾ പറഞ്ഞു.
നടത്തിയത് വൈകാരിക പ്രതികരണമായിരുന്നുവെന്നും എല്ലാ സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ടെന്നും വി.കെ. മിനി മോള്‍ പറയുന്നു. എല്ലാവരോടുമുള്ള നന്ദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടി തന്‍റെ സീനിയോറിറ്റിയും കഴിവും പരിഗണിച്ചാണ് മേയര്‍ പദവി നൽകിയതെന്നും മിനിമോൾ കൂട്ടിച്ചേർത്തു.
ലത്തീന്‍ സമുദായത്തിന്‍റെ ഉറച്ച ശബ്ദം ഉയര്‍ന്നതിന്‍റെ തെളിവാണ് തനിക്ക് ലഭിച്ച മേയര്‍ പദവിയെന്നായിരുന്നു വി.കെ. മിനിമോൾ നേരത്തെ പറഞ്ഞത്. മേയറെ തീരുമാനിച്ചതിനു പിന്നില്‍ സഭയുടെ സമ്മര്‍ദമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിക്കുന്ന മേയറുടെ പ്രസ്താവന കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.